Breaking News

Trending right now:
Description
 
Jul 07, 2015

മഞ്‌ജു കുറെക്കൂടി ശ്രദ്ധിക്കണം, സംവിധായകനായ ആരാധകന്റെ ഉപദേശം

image

ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മഞ്‌ജു കുറെക്കൂടി ശ്രദ്ധിക്കണമെന്ന്‌ യുവസംവിധായകനായ ജൂഡ്‌ ആന്റണി. മഞ്‌ജുവിന്റെ തിരിച്ചു വരവ്‌ ചിത്രമായ ഹൗ ഓള്‍ഡ്‌ ആര്‍ യു ബോക്‌സോഫില്‍ വന്‍ ഹിറ്റായെങ്കിലും എന്നും എപ്പോഴും എന്ന ചിത്രം പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയര്‍ന്നില്ലായിരുന്നു. ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ്‌ ജൂഡ്‌ ഇത്തരം ഒരു പരാമര്‍ശം നടത്തിയത്‌. 
മഞ്‌ജുവാരിയറിന്റെ കടുത്ത ആരാധകനായിരുന്നുവെന്നും പറയുന്ന ജൂഡ്‌ ആന്റണി നല്‍കുന്ന ഉപദേശം ഇതാണ്‌. 
കുറച്ച്‌ സമയമെടുത്ത്‌ മഞ്‌ജുചേച്ചി നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ്‌ എന്തായാലും ആരാധകന്റെ അഭിപ്രായത്തോടു മഞ്‌ജു ഇതുവരെ പ്രതികരിച്ചു കണ്ടില്ല.