Breaking News

Trending right now:
Description
 
Jul 07, 2015

ടി ആര്‍ ആന്‍ഡ്‌ ടി കമ്പനിയുടെ ഭൂമിയുടെ അവകാശികള്‍ വിദേശികളോ? ഭരണഘടന വിരുദ്ധമായ പ്രവൃത്തിക്കുന്ന തോട്ടം ഉടമകള്‍ക്ക്‌ ഒത്താശ ചെയ്‌തു കൊടുക്കുന്ന സര്‍ക്കാരുകള്‍...

image 1904ലാണ്‌ ട്രാവന്‍കൂര്‍ റബര്‍ കമ്പനിയും ( ആസ്‌പിരിന്‍വാള്‍) സെന്‍ട്രല്‍ റബ്ബര്‍ കമ്പനിയും വഞ്ചിപ്പുഴ മഠത്തിന്റെ കയ്യില്‍ നിന്നും തിരുവതാംകൂര്‍ രാജാവിന്റെ അനുവാദം വാങ്ങി കൃഷി ആരംഭിച്ചു. ( ഈ രണ്ടു കമ്പനികളും ബ്രിട്ടീഷ്‌ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ്‌. )
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുവാന്‍ പോകുന്നുവെന്നു മനസിലാക്കിയ 7 ബ്രിട്ടീഷുകാര്‍ ചേര്‍ന്ന്‌ 1944 ജൂലൈ മാസം ഇന്ത്യന്‍ നിയമ പ്രകാരം ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി രജിസ്റ്റര്‍ ചെയ്‌തു. 
1947 ആഗസ്റ്റ്‌ 15ന്‌ ഇന്ത്യമഹാരാജ്യം സ്വാതന്ത്ര്യമായതോടെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട്‌ പ്രകാരവും കോണ്‍സ്‌റ്റിറ്റിയൂഷന്‍ ആര്‍ട്ടിക്കിള്‍ 296 പ്രകാരവും ഭൂമി സംബന്ധമായി ബ്രീട്ടീഷ്‌ നിയമങ്ങള്‍ അനുസരിച്ച്‌ ഉണ്ടാക്കിയ ഉടമ്പടികള്‍ അത്‌ നാട്ടുരാജക്കന്മാരോ ജന്മികളോ ആരോരാള്‍ ആയിരുന്നാലും റദ്ദുചെയ്യപ്പെടുമെന്നാണ്‌ നിയമം. ഈ നിയമം ടി ആര്‍ ആന്‍ഡ്‌ ടി കമ്പനിക്ക്‌ ബാധകമാണന്നിരിക്കെ 1945-ാം ആണ്ട്‌ മാര്‍ച്ചുമാസം സബ്‌ രജിസ്റ്റാര്‍ (കോട്ടയം) കെ ആര്‍ ഗോവിന്ദപിള്ള തയാറാക്കിയ എഗ്രിമെന്റിന്റെ കോപ്പിയുടെ പിന്‍ബലത്തില്‍ 6000ത്തില്‍ അധികം ഭൂമി കൈവശം വച്ചിരിക്കുന്നു. റി സര്‍വ്വേ നടത്താന്‍ കമ്പനിക്കു താല്‍പര്യം ഇല്ല. അതുകൊണ്ടു തന്നെ ഭൂമിയുടെ അളവിന്റെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. (12000 ഏക്കര്‍ ആണോയെന്നു സംശയം. 
ഈ എഗ്രിമെന്റുമായി ബന്ധപ്പെട്ടു ഏറെ ദുരൂഹത നിലനില്‍ക്കുന്നു. വിദേശികള്‍ കൃഷി ചെയ്‌തിരുന്നതും 1947നു ശേഷം രാജ്യത്തിന്റെ സമ്പത്തായി മാറേണ്ട ഭൂമി എസ്‌ എസ്‌ ശര്‍മ്മ സ്വന്തമാക്കിയതും ഏറെ ദുരൂഹമാണ്‌. 
ഇതുമായി ബന്ധപ്പെട്ടു ചീഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഐ ജി ശ്രീജിത്ത്‌ നല്‍കിയ റിപ്പോര്‍ട്ട്‌ പരിശോധിച്ചാല്‍ മതി.
പെരുവന്താനം വില്ലേജിലുള്ള ഭൂമി മുഴുവനും പണ്ട്‌ തിരുവതാംകൂര്‍ മഹാരാജാവ്‌ ഫ്രീ ഹോള്‍ഡായി വഞ്ചിപ്പുഴ മഠത്തിന്‌ കൊടുത്തതാണെന്നും അപ്രകാരം കൊടുത്തിരുന്ന ഭൂമി മുഴുവനും 1955ല്‍ ഗവണ്‍മെന്റ്‌ പൊന്നുംവില കൊടുത്ത്‌ ഗവണ്‍മെന്റിലേയ്‌ക്ക്‌ തിരിച്ച്‌ എഴുതിയിട്ടുള്ളതാണെന്നും അത്‌ ഗവണ്‍മെന്റ്‌ ഭൂമിയാണെന്നും ദി ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടി കമ്പനിക്ക്‌ പെരുവന്താനം വില്ലേജില്‍ അവരുടേതാണെന്ന്‌ അവകാശപ്പെടുന്ന ഭൂമിക്ക്‌ യാതൊരുവിധ ഉടമസ്ഥാവകാശവും ഇല്ല. അവര്‍ നിയമ വിരുദ്ധമായി ആറായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുകയാണ്‌. ഇത്‌ നിലവിലെ കേരള സ്റ്റേറ്റ്‌ കണ്‍സര്‍വേഷന്‍ ആക്ട്‌ വകുപ്പ്‌ 7 പ്രകാരം ക്രിമിനല്‍ കുറ്റവും പൊലിസിന്‌ നേരിട്ട്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ നടപടി സ്വീകരിക്കാവുന്നതും ആണ്‌്‌. 

കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഒരുപാടുകാലമായി കബളിപ്പിക്കുന്ന ടി ആര്‍ ആന്‍ഡ്‌ ടി കമ്പനി മാനേജ്‌മെന്റിന്റെ പോലെ ധാരാളം തോട്ടങ്ങള്‍ കേരളത്തിലുണ്ട്‌. ലക്ഷക്കണക്കിന്‌ ഭൂമി ഇവരുടെ കയ്യില്‍ അനധികൃതമായി സൂക്ഷിക്കുന്നു. ഒരു സമഗ്ര അന്വേഷണം ആവശ്യമാണ്‌. ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പര്‍മാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച്‌ വിദേശ പൗരത്വം സ്വീകരിച്ച്‌ വിദേശത്തു കഴിയുന്നവരാണെന്നതും പ്രസക്തമാണ്‌. 
രാജ്യത്തു നിന്ന്‌ പതിനായിരക്കണകിന്‌ സ്വാതന്ത്യ സമര സേനാനികള്‍ സ്വന്തം ജീവന്‍ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം ഇപ്പോഴും പൂര്‍ണ്ണമല്ല. ലക്ഷക്കണക്കിന്‌ ഭൂമി വ്യാജ ഇന്ത്യന്‍ കമ്പനി ഡയറക്ടറുടെ മറവില്‍ ബിനാമിയായി വിദേശികള്‍ കൈവശം വച്ചിരിക്കുന്നു. 
ഈ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുള്ള സോഷ്യല്‍ എക്കണോമിസ്‌ സര്‍വേകള്‍ നമ്മിലെ കണ്ണ്‌ തുറപ്പിക്കണം. 40% ലേറെ ആളുകള്‍ ഭൂരഹിതരോ ഭവനരഹിതരോ ആണ്‌. ഇഞ്ചോടിഞ്ച്‌ ഭൂമിയില്‍ ശ്വാസം മുട്ടി മനുഷ്യര്‍ ജീവിക്കുമ്പോള്‍ ലക്ഷക്കണക്കിന്‌ ഏക്കര്‍ ഭൂമി വ്യാജ രേഖയുടെ മറവില്‍ കൈവശം വച്ച്‌ മനുഷ്യാവകാശ ലംഘനം നടത്തുന്നു. ലയങ്ങള്‍( വീട്‌). വൈദ്യുതി, ചികിത്സ ചെലവ്‌ കുടിവെള്ളം , വിദ്യാഭ്യാസം ഗ്രാറ്റുവിറ്റി എന്നിവ ഇല്ല. എന്തിന്‌ പ്രാഥമിക ആവശ്യം നിര്‍വഹിക്കുവാന്‍ ടോയ്‌ലറ്റുകള്‍ പോലും ഇല്ല. മൃഗങ്ങളെക്കാള്‍ മോശമായവസ്ഥയില്‍ മനുഷ്യര്‍ ജീവിക്കുന്നു. 
ഈ സര്‍ക്കാരിന്റെ കാലത്തെ സ്വപ്‌ന ഭവന പദ്ധതി നടപ്പിലാക്കുവാന്‍ പോലും ഭൂമി നല്‍കിയില്ല തോട്ടം ഉടമകള്‍. ( ബഡ്‌ജറ്റിലെ 15 കോടി സര്‍ക്കാര്‍ 5-ാം വര്‍ഷത്തിലേയ്‌ക്ക്‌ കടക്കുമ്പോള്‍ പോലും ഖജനാവില്‍ പ്രഖ്യാപനമായി ഉറങ്ങുന്നു)