Breaking News

Trending right now:
Description
 
Jul 07, 2015

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS)

image
ഓഫീസിലൊരു മീറ്റിങ്ങ് ഉള്ളതു കാരണം തിരക്കുപിടിച്ച് പാന്റും ഷർട്ടുമൊക്കെ ധരിച്ചുകഴിഞ്ഞപ്പോഴാണ് ടോയ്ലറ്റിൽ പോകണമെന്ന തോന്നൽ. വയറ്റിൽ വല്ലാത്ത വേദനയും. ഇതിപ്പോ നാലാം തവണയായിരുന്നു. ധർമസങ്കടത്തിലാവാൻ വേറെന്തു വേണം!
ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണമാണിത്. (IBS)
ജീവിതത്തിലെ ഓട്ട മത്സരത്തിന്റെ ഫലമെന്ന് വേണമെങ്കിൽ പറയാം ഈ രോഗം ഇന്നത്തെ ചെറുപ്പക്കാറിൽ കൂടുതലായി കാണാം. 
മനസ്സിനറെ വ്യാകുലതയാണ് ഇതിന് പ്രധാന കാരണം. 
നമ്മുടെ വയറും തലച്ചോറും തമ്മിൽ ഒരു ബന്ധമുണ്ട്. മാനസിക സമ്മർദ്ദം  ഉണ്ടാകുമ്പോൾ ചിലരിൽ വയർ അമിതമായി പ്രതികരിക്കും. ഇതാണ് ഐബിഎസ്സിന് കാരണം.

ലക്ഷണം

*വയറുവേദന
*വയറിളക്കം -ചിലപ്പോൾ ഇത് വെറും തോന്നലായിരിക്കും, വയറ്റിൽ നിന്ന് ഒന്നും പോകാൻ ഉണ്ടാവില്ല
*പുളിച്ച തികട്ടൽ, പുകച്ചിൽ
*ചിലപ്പോ മലബന്ധവും അനുഭവപ്പെടാം
വയറിളക്കവും മലബന്ധവും മാറി മാറി കണ്ടെന്നു വരാം.
ഈ ലക്ഷണങ്ങളോടൊപ്പം മലത്തിൽ രക്തം കാണുകയോ കറുത്തനിറമോ, ക്ഷീണം എന്ന ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക. അർബുദം ക്ഷയം എന്ന രോഗങ്ങൾ സംശയിക്കാം.

ചികിത്സ

മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മരുന്ന് ലഭ്യമാണ്. കൗൺസിലിങ്ങ് ഫലം ചെയ്യും. യോഗ, ധ്യാനം ശീലിക്കുക. 
പാട്ടുകേൾക്കുകയും വ്യായാമവും നല്താണ്.
ധാരാളം വെള്ളം കുടിക്കുക.
പച്ചക്കറികൾ പഴവർഗ്ഗങ്ങൾ കൂടുതൽ കഴിക്കുക. ഫാസ്റ്റ്ഫുഡ്, മദ്യപാനം ഒഴിവാക്കുക..