Breaking News

Trending right now:
Description
 
Jul 07, 2015

അപമാന പരാമര്‍ശം: നടന്‍ ജയറാം അമ്മയ്‌ക്കു പരാതി നല്‍കി

image ഫെയ്‌സ്‌ബുക്കില്‍ തന്നെ അപമാനിക്കുംവിധം പോസ്‌റ്റിട്ട നടന്‍ പ്രതാപ്‌ പോത്തനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയ്‌ക്കു പരാതി നല്‍കി. അനാവശ്യമായി തനിക്കെതിരെ പോസ്‌റ്റിട്ട പ്രതാപ്‌ പോത്തനെതിരെ നടപടി സ്വീകരിക്കണമെന്നാണ്‌ ആവശ്യം. ഇക്കാര്യത്തില്‍ നിയമനടപടി വേണ്ടെന്നുവച്ചിരിക്കുകയാണ്‌. താരസംഘടനയില്‍ പ്രതാപ്‌ പോത്തനും അംഗമായതിനാലാണ്‌ പരാതി നല്‍കിയതെന്നും ജയറാം വ്യക്തമാക്കി. ജയറാമിന്റെ പേര്‌ പറയാതെ ഫെയ്‌ബുക്കിലിട്ട പോസ്‌റ്റ്‌ വിവാദമായതോടെ പ്രതാപ്‌ പോത്തന്‍ പിന്‍വലിച്ചിരുന്നു. പ്രതാപ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാമിന്റെ മകന്‍ കാളിദാസനെ അഭിനയിപ്പിക്കണമെന്ന ആവശ്യം ജയറാം നിഷേധിച്ചതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. സംഘടനയിലെ രണ്ട്‌ അംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്‌ അമ്മ. നടന്‍ നെടുമുടി വേണുവിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തു.