Breaking News

Trending right now:
Description
 
Jul 06, 2015

ടിവിയെ കംപ്യൂട്ടറാക്കി മാറ്റാന്‍ മൈക്രോസോഫ്‌റ്റ്‌-ഐബോള്‍ സഖ്യത്തിന്റെ സ്‌പ്ലെന്‍ഡോ

image സ്വന്തമായി കംപ്യൂട്ടറിലെങ്കിലെന്ത്‌, നിങ്ങളുടെ ടിവിയെ കംപ്യൂട്ടറാക്കി മാറ്റാം ഇനി. നിങ്ങളുടെ സാധാരണ ടെലിവിഷനെ കംപ്യൂട്ടറും സ്‌മാര്‍ട്ട്‌ ടിവിയുമാക്കി മാറ്റാന്‍ സഹായിക്കുന്ന പിസി ഓണ്‍ സ്‌റ്റിക്ക്‌ ഐബോള്‍ സ്‌പ്ലെന്‍ഡോയുമായി മൈക്രോസോഫ്‌റ്റ്‌-ഐബോള്‍ സഖ്യം.

കേവലം 8,999 രൂപ വിലയില്‍ അവതരിപ്പിക്കുന്ന സ്‌പ്ലെന്‍ഡോയ്‌ക്കൊപ്പം മൗസും കീബോര്‍ഡും ലഭ്യമാണ്‌. സ്‌പ്ലെന്‍ഡോ നിങ്ങളുടെ ടിവിയുടെ എച്ച്‌ഡിഎംഐ ഇന്‍പുട്ടില്‍ പ്ലഗ്‌ ചെയ്‌താല്‍ മതി നിങ്ങളുടെ ടിവിയെ കംപ്യൂട്ടറാക്കി മാറ്റാന്‍.

പോക്കറ്റിലൊതുങ്ങുന്ന വലുപ്പം മാത്രമുള്ള ചെറിയ ഉപകരണമാണ്‌ സ്‌പ്ലെന്‍ഡോ. ഇന്റല്‍ ആറ്റം ക്വാഡ്‌ കോര്‍ പ്രോസ്സസര്‍, വിന്‍ഡോസ്‌ 8.1, 2 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ കരുത്തു പകരുന്ന സ്‌പ്ലെന്‍ഡോ ഒരു വര്‍ഷ വാറന്റിയുമായാണ്‌ എത്തുന്നത്‌. എച്ച്‌ഡി ഗ്രാഫിക്‌സ്‌, മള്‍ട്ടി ചാനല്‍, ഡിജിറ്റല്‍ ഓഡിയോ, യുഎസ്‌ബി പോര്‍ട്ട്‌, മൈക്രോ യുഎസ്‌ബി പോര്‍ട്ട്‌ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌ സ്‌പ്ലെന്‍ഡോയ്‌ക്ക്‌. ജൂലൈ മുതല്‍ രാജ്യവ്യാപകമായി വിപണിയില്‍ ലഭ്യമാകും സ്‌പ്ലെന്‍ഡോ.