Breaking News

Trending right now:
Description
 
Jul 06, 2015

ഓൾ ഓസ്ട്രേലിയ തിരവാതിര, വടംവലി മത്സരങ്ങൾ

image മെൽബണ്‍ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ 2015 തിരുവോണത്തോടനുബന്ധിച്ചു മെൽബണിൽ വെച്ച്‌ ഓൾ ഓസ്ട്രേലിയ തിരുവാതിര, വടംവലി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

വടംവലിക്കു 501 ഡോളറും ഒരു മുട്ടനാടും ആണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 251 ഡോളറും ഒരു കുല പഴവും. 100 ഡോളർ ആണ് രെജിസ്ട്രേഷൻ ഫീസ്‌. രെജിസ്ട്രേഷന് ബെന്നി കൊച്ചുമുട്ടം (0405 046 292 ), സൂരജ് സണ്ണി (0433 181 347) എന്നിവരെ ബന്ധപ്പെടുക. മെൽബണിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ ആയ MKS Spices, Asiatic Importers എന്നിവർ ആണ് വടം വലി മത്സരങ്ങളുടെ പ്രധാന സ്പോണ്‍സർമാർ.    

​തിരുവാതിര മത്സരത്തിനു 251 ഡോളർ ഒന്നാം സമ്മാനവും, 101 ഡോളർ രണ്ടാം സമ്മാനവും. 50 ഡോളറാണ് രെജിസ്ട്രേഷൻ ഫീസ്‌. തിരവാതിര മത്സരങ്ങൾക്ക് രെജിസ്റ്റെർ ചെയ്യാൻ മദനൻ ചെല്ലപ്പൻ (0430 245 919) പ്രവീണ്‍ (0451 702 005 ) എന്നിവരെ ബന്ദപ്പെടുക. മലബാർ ഫുഡ്സ്, JRT Grocery shop cranbourne എന്നിവർ ആണ് തിരുവാതിര മത്സരത്തിന്റെ പ്രധാന സ്പോണ്‍സർമാർ.

2015 ഓഗസ്റ്റ്‌ 16 ഞായർ രാവിലെ 10 മണിക്ക് വടം വലി മത്സരം, തിരുവാതിര മത്സരം എന്നിവയും 12 മണിക്ക് ഓണ സദ്യയും, രണ്ടര മണിക്ക് ഏഷ്യാനെറ്റ്‌ സിനിമാല ഐഡിയ സ്റ്റാർ സിങ്ങർ ടീം അവതരിപ്പിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടിയും നടക്കും.

സ്പ്രിംങ് വെയിൽ ടൌണ്‍ ഹാളിൽ (Address is 397 Springvale Road, Springvale VIC) വെച്ചാണ് മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ "ഓണം പൊന്നോണം 2015". 39 വർഷം പിന്നിടുന്ന മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നാൽപ്പതാം വാർഷീക ആഘോഷങ്ങളുടെ തുടക്കവും, ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങളും ഓണ വേദിയിൽ നടക്കും.


മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും, സിനിമാല പരിപാടികൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ തോമസ്‌ വതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ  (0435 901 661) എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്‌സൈറ്റ് ആയ www.mavaustralia.com.auonamprogrammes@mavaustralia.com.au എന്ന ഇമെയിൽ വിലാസത്തിലും, ഫേസ് ബുക്ക്‌ പേജ് (www.facebook.com/malayaleevictoria) എന്നിവിടങ്ങളിൽ ഓണ്‍ലൈൻ ബുകിങ്ങും, തിരുവാതിര, വടംവലി മത്സരങ്ങൾ രെജിസ്ട്രേഷൻ ചെയ്യാനും ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സാജു കൊടിയൻ, ഹരീശ്രീ മാർട്ടിൻ, പ്രമോദ് മാള, ജയരാജ്‌ സെഞ്ചുറി, രാജീവ് കളമശേരി, ചലച്ചിത്ര താരം തെസ്നി ഖാൻ, പിന്നണി ഗായിക സുമി അരവിന്ധ്, ഐഡിയ സ്റ്റാർ സിങ്ങർ ജോബി ജോണ്‍ എന്നിവർ അടങ്ങുന്ന പതിനൊന്നു പേരുടെ ടീമാണ് മെൽബണ്‍ മലയാളികൾക്കായി ചിരിയുടെ ഓണസദ്യ ഒരുക്കാൻ എത്തുന്നത്. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങേർസ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, സിനിമാല ടീമിന്റെ നൃത്തങ്ങൾ എന്നിവയും ഉണ്ടായിരിക്കും. 12 മണിക്കുള്ള ഓണ സദ്യക്ക് ശേഷം രണ്ടര മണി മുതൽ അഞ്ചര മണി വരെ ആണ് സിനിമാല - ഐഡിയ സ്റ്റാർ സിങ്ങർ അവതരിപ്പിക്കുന്ന ഹാസ്യ-സംഗീത-നൃത്ത വിരുന്ന്. ഏഷ്യാനെറ്റ്‌ലെ ആയിരം എപ്പിസോഡ് പിന്നിട്ട സിനിമാല പ്രോഗ്രാമിലൂടെ കേരള ജനതയ്ക്ക് ചിരിയിലൂടെയും ചിന്തയിലൂടെയും സുപരിചിതർ ആണ് സിനിമാല ടീം. ഡോക്ടർ രാമൻ മാരാർ ഫുട്ബോൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാന വിതരണവും, കേരള പ്രീമിയർ ലീഗ് വിജയികളെ ആദരിക്കലും ഓണ വേദിയിൽ സിനിമാല അംഗങ്ങൾ നടത്തും.