Breaking News

Trending right now:
Description
 
Jul 06, 2015

ഫാ. തോമസ് മൂറിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

image ആലപ്പുഴ: കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) സ്ഥാപകന്‍ ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സി.എം.ഐയുടെ ഫോട്ടോ ദര്‍ശനപുരം കിഡ്‌സ് ഓഫീസില്‍ അനാച്ഛാദനം ചെയ്തു.

സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ അനാച്ഛാദനം നിര്‍വഹിച്ചു. പ്രസിഡന്റ് ടോം ജോസഫ് അധ്യക്ഷത വഹിച്ചു. പി.ഡി.ജോസഫ്, കെ.ജെ.ജോസഫ്, അഡ്വ. പ്രദീപ് കൂട്ടാല, തോമസ് മത്തായി കരിക്കംപള്ളില്‍, ജോജോ മാത്യു, എസ്.ബേബി, ജറോണ്‍ ജോമോന്‍, ഫാ. ജോസഫ് മലയാംപുറം സി.എം.ഐ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടനാടിന്റെയും ആലപ്പുഴ പട്ടണത്തിന്റെയും സമഗ്രവികസനം മുന്‍നിര്‍ത്തി 1982-ല്‍ തൂപവത്കരിച്ചതാണ് കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്). പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും അറിയപ്പെടുന്ന ധ്യാനപ്രസംഗകനുമായിരുന്നു ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ (1936-2011).