Breaking News

Trending right now:
Description
 
Jul 06, 2015

കേരളത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക്‌ മാതൃകയായി: വാളാടി ഓട്ടോസ്‌

ആകാശ്‌ തോമസ്‌
image
വണ്ടിപ്പെരിയാര്‍:ഓട്ടോ ഡ്രൈയ്‌വര്‍മാര്‍ക്ക്‌ മാത്യകയായി വാളാടി ഓട്ടോസ്‌. വാളാടി ഓട്ടോസ്‌ ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ്‌ ഇവരെ വിത്യസ്ഥമാക്കുന്നത്‌. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രമുള്ള ഒരു ഗ്രാമപ്രദേശമാണ്‌ വാളാടി.തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന വെറും സാധാരണക്കാര്‍ മാത്രം ജീവിക്കുന്ന ഓരു നാടാണ്‌ ഇത്‌.ഇവിടുത്തെ ഓട്ടോ ഡ്രൈയ്‌വര്‍മാരാണ്‌ കേരളത്തിനു തന്നെ മാത്യകയാക്കാവുന്ന തരത്തില്‍ മാറി കൊണ്ടിരിക്കുന്നത്‌.33 ഓട്ടോ റിക്ഷകളാണ്‌ ഇവിടെ ഉള്ളത്‌ ഇവരുടെ ചെറിയ കൂട്ടായ്‌മയാണ്‌ എല്ലാവരില്‍ നിന്നും ഇവരെ വിത്യസ്ഥമാക്കുന്നത്‌.2011 -ല്‍ രൂപം നല്‍കിയ ചെറു സംഘം തുടക്കത്തില്‍ 38 പേരുമായാണ്‌ തുടങ്ങിയത്‌.ഐക്യ ഡ്രൈയ്‌വേഴ്‌സ്‌ യൂണിയന്‍ എന്ന പേരിലായിരുന്നു തുടക്കത്തില്‍ അറിയപ്പെട്ടത്‌.ഈ യൂണിയനെതിരെ വിവിധ രാഷ്ടിയ പാര്‍ട്ടികള്‍ രംഗത്തു വന്നതോടെ പേരില്‍ അല്‍പ്പം മാറ്റം വരുത്തി ഓട്ടോ ഡ്രൈയ്‌വേഴ്‌സ്‌ അസോസിയേഷന്‍ വാളാടി എന്ന പേരാക്കി.പിന്നീട്‌ അത്‌ വാളാടി ഓട്ടോസ്‌ എന്ന ചുരുക്ക പേരില്‍ അറിയാന്‍ തുടങ്ങി.തുടക്ക കാലത്ത്‌ ആര്‍ക്കും സാമ്പത്തിക സഹായം നല്‍കിയിരുന്നില്ല.

2012-ല്‍ കടശ്ശിക്കടവ്‌ എന്ന സ്ഥലത്ത്‌ നിന്നും ശബരിയമ്മ എന്ന സ്‌ത്രീ വാളാടി സ്റ്റാന്‍ഡില്‍ എത്തുകയും തന്റെ മകന്‍ ഇലക്ട്രിക്ക്‌ പേസ്റ്റില്‍ നിന്നും വീണു പരിക്കേറ്റു ചികില്‍സിക്കാന്‍ യാതൊരു നിര്‍വ്വാഹകവും ഇല്ല എന്തേലും സഹായിക്കാന്‍ ഓട്ടോ ഡ്രൈയ്‌വര്‍മാരോടു ആവശ്യപ്പെട്ടു.എന്നാല്‍ സാമ്പത്തികമായി ഒരു അടിത്തറയും ഇല്ലായിരുന്ന ഇവരുടെ കൈയ്യില്‍.എങ്കിലും വെറും കൈയ്യോടെ ശബരിയമ്മയെ മടക്കി അയക്കാനും ഇവര്‍ക്ക്‌ മനസ്‌ വന്നില്ല.ഡ്രൈയ്‌വര്‍മാര്‍ തന്നെ സ്വന്തം കൈയ്യില്‍ നിന്നും പണം പിരിച്ച്‌ കുറച്ച്‌ പണം അവര്‍ക്ക്‌ നല്‍കി.ഈ സംഭവം എല്ലാവരിലും വേദനയുണ്ടാക്കി നിരാലംബരെ എങ്ങനെ സഹായിക്കാം എന്നതായിരുന്ന ഇവരുടെ ഇടയില്‍ രൂപപ്പെട്ട ചര്‍ച്ച അന്നത്തെ സെക്രട്ടറി നിസാര്‍ തോട്ടുപറമ്പില്‍ ഒരു നിര്‍ദേശം വെച്ചു പാവങ്ങളെ സഹായിക്കാന്‍ ദിവസവും അഞ്ചു രൂപ ഓരോ അംഗങ്ങളില്‍ നിന്നും ദിവസവും പിരിക്കാം എന്നതായിരുന്നു നിര്‍ദേശം ഇത്‌ എല്ലാ അംഗങ്ങളും ഐക്യമായി ഇത്‌ അംഗീകരിച്ചു.ഇതിനു വേണ്ടി വാളാടി കവലയില്‍ ഹുണ്ടിക സ്ഥാപിച്ചു.ജോയിന്റ്‌ ആര്‍.ഡി.ഒ.ജയിംസ്‌ എം.പിയാണ്‌ ഹുണ്ടികയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌.ഇപ്പോഴും എല്ലാവിധ പ്രോല്‍സാഹനവും നല്‍കുന്നുണ്ട്‌.

വാളാടി ഓട്ടോസിന്റെ സാമൂഹ്യ സേവനം അറിഞ്ഞ്‌ എത്തിയ ആനക്കഴി വി.ജി.എം.എസ്‌. ഡോക്ടര്‍ ഹംസക്കോയ ഇവരുടെ സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായി.സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം നിരാലംബരായ രോഗികള്‍ക്ക്‌ വേണ്ട ചികില്‍സകളും ഇദേഹം നല്‍കുന്നു. മൂന്നു വര്‍ഷം കൊണ്ട്‌ ഹുണ്ടികയില്‍ നിന്നും കിട്ടിയ പണം കൊണ്ട്‌ നാല്‍പ്പത്‌ നിര്‍ദന കടുംബങ്ങളെയാണ്‌ ഇവര്‍ക്ക്‌ സഹായിക്കാന്‍ കഴിഞ്ഞത്‌. ഇവരുടെ സാമൂഹ്യക സേവങ്ങള്‍ കണ്ട്‌ പൊതുജനങ്ങളും ഹുണ്ടികയിലേക്ക്‌ പണം നിക്ഷേപിക്കാന്‍ തുടങ്ങി.അതിനാല്‍ വാളാടി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈയ്‌വര്‍മാര്‍ ദിവസവും ഹുണ്ടികയില്‍ പണം നിക്ഷേപിക്കന്നതിനു പകരം മാസം 150 രൂപ വീതം ഓരോ അംഗങ്ങളും നല്‍കാനുള്ള തീരുമാനം കൈ കൊണ്ടു.ഇപ്പോള്‍ വാളാടി കവലയില്‍ സ്ഥാപിച്ചിരിക്കുന്ന ഹുണ്ടികയില്‍ പൊതു ജനങ്ങള്‍ മാത്രമാണ്‌ പണം നിക്ഷേപിക്കന്നത്‌.

സമീപ പ്രദേശങ്ങളില്‍ നിന്നും പണം നിക്ഷേപിക്കാന്‍ മാത്രം ആളുകള്‍ എത്താറുണ്ട്‌. എല്ലാ അംഗങ്ങളും ട്രാഫിക്ക്‌ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നു.യൂണീഫോമില്‍ വാളാടി ഓട്ടോസ്‌ എന്ന പേരും രേഖപ്പെടുത്തിയിട്ടുണ്ട്‌.പീരുമേട്‌ ആര്‍.ടി.ഒ. ഒപ്പിട്ട്‌ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്‌ ധരിച്ചാണ്‌ ഇവര്‍ സ്റ്റാന്‍ഡില്‍ എത്തുന്നത്‌. റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലും ഇവര്‍ സജീവമായി പങ്കെടുക്കുന്നു.