Breaking News

Trending right now:
Description
 
Jul 06, 2015

കമല്‍ഹാസന്‍ നായകനായ പാപനാസവും ഇന്റര്‍നെറ്റിലെത്തി

image മലയാളത്തിലെ ഹിറ്റ്‌ ചിത്രം പ്രേമത്തിന്റെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍ അപ്‌ ലോഡ്‌ ചെയ്‌തതിനു പിന്നാലെ കമല്‍ഹാസന്‍ നായകനായ `പാപനാസം' എന്ന തമിഴ്‌ ചിത്രവും ഇന്റര്‍നെറ്റിലെത്തി. റിലീസ്‌ ചെയ്‌ത്‌ രണ്ടു ദിവസത്തിനുള്ളിലാണ്‌ ചിത്രത്തിന്റെ കോപ്പികള്‍ ഇന്റര്‍നെറ്റിലെത്തിയത്‌. മൂന്നോളം സൈറ്റുകളില്‍ ചിത്രം അപ്‌ലോഡ്‌ ചെയ്‌തു കഴിഞ്ഞു. മലയാളത്തിലെ ഹിറ്റ്‌ ചിത്രമായ `ദൃശ്യ'ത്തിന്റെ തമിഴ്‌ റീമേക്കായ പാപനാസം സംവിധാനം ചെയ്‌തിരിക്കുന്നതും ജീത്തു ജോസഫ്‌ തന്നെയാണ്‌. കമല്‍ഹാസന്‍ നായകാനായ ചിത്രത്തില്‍ ഗൗതമിയാണ്‌ നായിക. മലയാളി നടന്‍ കലാഭവന്‍ മണിയും ചിത്രത്തില്‍ പ്രധന വേഷം ചെയ്‌തിട്ടുണ്ട്‌.