Breaking News

Trending right now:
Description
 
Jul 06, 2015

മതവികാരം വ്രണപ്പെടുത്തിയതിന്‌ നടന്‍ സണ്ണി ഡിയോളിനെതിരെ കേസ്‌

image മോഹല്ലാ അസ്സി എന്ന ഹിന്ദി സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ താരങ്ങളായ സണ്ണി ഡിയോള്‍, രവി കിഷന്‍, സാക്ഷി തന്‍വാര്‍, സംവിധായകനും തിരക്കഥാകൃത്തുമായ ചന്ദ്രപ്രകാശ്‌ ദ്വിവേദി, ചിത്രത്തിന്റെ കഥയെഴുതിയ കാശിനാഥ്‌ സിങ്‌ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ കേസെടുക്കാന്‍ അഡീഷനല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ രാമചന്ദ്രപ്രസാദ്‌ ഉത്തരവിട്ടു. വാരാണസിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളാണു ചിത്രമെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണിതെന്നും കാണിച്ച്‌ അഡ്വ. സുധീര്‍ കുമാര്‍ രാജയാണ്‌ ഹര്‍ജി നല്‍കിയത്‌. ചിത്രം ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. സിനിമ പുറത്തിറങ്ങുന്നത്‌ നേരത്തെ ഡല്‍ഹി കോടതി തടഞ്ഞിരുന്നു.