Breaking News

Trending right now:
Description
 
Jul 05, 2015

2015 ഓക്സ്ഫോർഡ് സംഗമം (യുകെ) ആഘോഷ പൂർവം കൊണ്ടാടി

image
മാൽവെൻ : മാൽവെൻ മല നിരകളെ പുളകം കൊള്ളിച്ചുകൊണ്ട് മൂന്നാമത് ഓക്സ്ഫോർഡ് സംഗമം (യുകെ) ആഘോഷ പൂർവം കൊണ്ടാടി.  ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി യുകെയിൽ ജീവിതം കുരുപ്പിടിപ്പിച്ച പൂർവ വിദ്യാർഥികൾ മൂന്നാം തവണയാണ് ഒന്നിച്ചു കൂടിയത്.  കഴിഞ്ഞ രണ്ടു വർഷങ്ങളിലെത് പോലെ ഇത്തവണയും വിജയിച്ചതിന്റെ സന്തോഷം എല്ലാവരും പങ്കുവച്ചു. 

കോളേജ് ജീവിതത്തിലെ കുസൃതികളും, രസങ്ങളും ചികഞ്ഞു പുറത്തെടുത്ത മനോഹരമായ നിമിഷങ്ങൾ രണ്ടു ദിവസത്തേക്ക് എല്ലാവരെയും വീണ്ടും കോളേജ് ജീവിതത്തിലേക്ക് മടക്കി കൊണ്ടുപോയി. ജൂണ്‍ 21, 22 തീയതികളിൽ നടന്ന സംഗമം "ഫാദെർസ് ഡേ" ആഘോഷത്തോടെ തുടങ്ങി.  വിവിധ കലാപരിപാടികൾ സംഗമത്തിന് മോടി കൂട്ടി. പിക് നിക് , ബാർബിക്യു പരിപാടികൾ എല്ലാവരും നല്ലതുപോലെ ആസ്വദിച്ചു. ഗാനമേളയും സംഗമത്തിന്റെ ഭാഗമായിരുന്നു.

ഇന്ത്യയിൽ വച്ച് വിപുലമായ രീതിയിൽ  ഓക്സ്ഫോർഡ് സംഗമം നടത്തുന്നതിനു കുറിച്ച് സംഗമത്തിൽ വിശദമായ ചർച്ച നടന്നു. അതിനെ തുടർന്ന് 2020 - ൽ വലിയ ആഘോഷം ഇന്ത്യയിൽ നടത്താൻ തീരുമാനമായി. ഇതിന്റെ കൂടുതൽ വിവരങ്ങൾ  വിശദമായ ആലോചനകൾക്ക്  ശേഷം എല്ലാവരെയും അറിയിക്കുന്നതാണ്. രണ്ടു ദിവസത്തെ സംഗമത്തിന് ശേഷം മടങ്ങും നേരം അടുത്ത വർഷവും ഒരുമിക്കണമെന്ന ആഗ്രഹവുമായി 2016 ജൂണ്‍ 25 -26 തീയതികൾ തിരഞ്ഞെടുത്തു.

Facebook : oxford sangamam
whatsapp number : 0044 7709037035