Breaking News

Trending right now:
Description
 
Jul 05, 2015

ജഗതി ശ്രീകുമാര്‍ ഷൂട്ടിംഗ്‌ ലൊക്കേഷനിലെത്തി

image കാറപകടത്തിനുശേഷം പൂര്‍ണ വിശ്രമത്തിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ഇന്നലെ വീണ്ടും ഷൂട്ടിംഗ്‌ ലൊക്കേഷനിലെത്തി. മമ്മൂട്ടി ചിത്രമായ ഉട്ടോപ്യയിലെ രാജാവ്‌ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ലൊക്കേഷനിലാണ്‌ ജഗതി ഇന്നലെ അപ്രതീക്ഷിതമായി എത്തിയത്‌. മമ്മൂട്ടി കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചു ഷൂട്ടിംഗ്‌ സ്ഥലത്തേക്കു ക്ഷണിച്ചിരുന്നു. സംവിധായകന്‍ കമലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തിയതു സംവിധായകനൊപ്പമിരുന്നു കണ്ടു. ജഗതിയുടെ മുഖത്ത്‌ ഇടയ്‌ക്കിടെ പുഞ്ചിരിയും വിടര്‍ന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ലൊക്കേഷനില്‍ എത്തിയതു കൂടുതല്‍ ഉണര്‍വ്‌ നല്‍കാന്‍ സഹായിക്കുമെന്നും മമ്മൂട്ടി പ്രതികരിച്ചു. പുറത്തൊക്കെ പോകാന്‍ ജഗതിക്കു താല്‍പര്യമുണ്ടെന്നു മനസിലാക്കിയതിനാലാണു ലൊക്കേഷനിലേക്കു ക്ഷണിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. അപകടത്തിനുശേഷം ഇതു രണ്ടാം തവണയാണു ജഗതി ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ എത്തുന്നത്‌. മോഹന്‍ലാലിന്റെ പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്‌ജലിയുടെ ഷൂട്ടിംഗ്‌ കാണാന്‍ നേരത്തേ ജഗതി ചിത്രാഞ്‌ജലി സ്റ്റുഡിയോയില്‍ എത്തിയിരുന്നു.