Breaking News

Trending right now:
Description
 
Jul 04, 2015

ജാഗ്വറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ എക്‌സ്‌ എഫ്‌ ഏയ്‌റോ സ്‌പോര്‍ട്ട്‌ വിപണിയില്‍

image
ജാഗ്വറിന്റെ ഏറ്റവും പുതിയ എഡിഷനായ എക്‌സ്‌ എഫ്‌ ഏയ്‌റോ സ്‌പോര്‍ട്ട്‌ ജൂലായ്‌ മുതല്‍ വിപണിയില്‍ ല്യമാകും. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ജാഗ്വറിന്റെ ആഡംബര കാറിന്‌ 52 ലക്ഷം രൂപ വില വരും. അതുല്യമായ ഡിസൈന്‍, കുറ്റമറ്റതായ പ്രവര്‍ത്തനം, ഉത്‌കൃഷ്ടമായ ഡ്രൈവിങ്‌, അനായാസമായ പവര്‍ എന്നിവയാണ്‌ ജാഗ്വര്‍ എക്‌സ്‌ എഫ്‌ ന്റെ പ്രത്യേകതകള്‍. 

ടച്ച്‌ സ്‌ക്രീന്‍, നാവിഗേഷന്‍ സിസ്റ്റം, ഫ്രണ്ട്‌ സീറ്റ്‌ എവേ, ഫുള്‍ സൈസ്‌ സ്‌പെയര്‍ വീല്‍, സണ്‍ റൂഫ്‌ എന്നീ സവിശേഷതകളോടുകൂടി വിപണിയിലെത്തുന്ന 2.2 ലിറ്റര്‍ ഡീസല്‍ ഏയ്‌റോ സ്‌പോര്‍ട്ടിനെ റിയര്‍ സ്‌പോയിലര്‍ ആര്‍ സ്‌റ്റൈല്‍ സൈഡ്‌ സില്‍സ്‌, സ്‌പോര്‍ട്ട്‌ സ്‌റ്റൈല്‍ഡ്‌ ഫ്രണ്ട്‌ ബംബര്‍, ക്രോം കൊണ്ടുള്ള ബ്ലാക്ക്‌ ഗ്രില്ല്‌ എന്നീ സ്‌പോര്‍ട്ടീ എക്‌സ്‌റ്റീരിയേഴ്‌സ്‌ തന്നെയാണ്‌ കൂടുതല്‍ ഭംഗിയാക്കുന്നത്‌. പോളാരിസ്‌ വൈറ്റ്‌, അള്‍ട്ടിമേറ്റ്‌ ബ്ലാക്ക്‌, സഫയര്‍ ബ്ലൂ, ഒഡീസ്സി റെഡ്‌ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന എക്‌സ്‌ എഫ്‌ ഏയ്‌റോ സ്‌പോര്‍ട്ടിന്റെ ഇന്റീരിയേഴ്‌സ്‌ മൃദുവായ തുകല്‍ കൊണ്ട്‌ നിര്‍മ്മിച്ച്‌ അലുമിനിയം, മരം എന്നിവ കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു.

140കെഡബ്‌ളിയൂ@3500 ആര്‍പിഎം വരെ പവറും, 450എന്‍എം@2000 ആര്‍പിഎം വരെ ടോര്‍ക്കും തരാന്‍ കഴിവുള്ളതാണ്‌ ജാഗ്വര്‍ എക്‌സ്‌ എഫ്‌ ഏയ്‌റോ സ്‌പോര്‍ട്ടിന്റെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. ജാഗ്വര്‍ എക്‌സ്‌ എഫിനെ പറ്റിയും ജാഗ്വറിന്റെ മറ്റു ഉല്‍പന്നങ്ങളെ പറ്റിയും കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക. www.jaguar.in