Breaking News

Trending right now:
Description
 
Jul 04, 2015

സാംസങ്ങിന്റെ ടൈസന്‍ ആപ്പ്‌ ഡവലപ്‌മെന്റ്‌ വര്‍ക്ക്‌ഷോപ്പ്‌

image കൊച്ചി: സാംസങ്ങ്‌ ഇല്‌കട്രോണിക്‌സ്‌ കോയമ്പത്തൂര്‍ ശ്രീ ശക്തി എന്‍ഞ്ചിനീയറിംങ്ങ്‌ കോളേജുമായി ചേര്‍ന്ന്‌ ടൈസന്‍ ആപ്പ്‌ ഡിവെലപ്‌മെന്റ്‌ വര്‍ക്ക്‌ഷോപ്പ്‌ 'ഡെവ്‌ ലാബ്‌' സംഘടിപ്പിച്ചു. ബാംഗ്ലൂരുള്ള സാംസങ്ങ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡിവെലപ്‌മെന്റ സെന്ററിന്റെ നൂതന സംരഭമായ ഡെവ്‌ ലാബിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും, സാങ്കേതിക വിദഗ്‌ദ്ധര്‍ക്കും ടൈസന്‍ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തുകയാണ്‌ സാംസങ്ങ്‌. സാംസങ്ങ്‌ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പില്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്ന നൂറിലധികം വരുന്ന പ്രൊഫഷണലുകള്‍ പങ്കെടുത്തു.

മൊബൈല്‍, ടെലിവിഷന്‍, വെയറബിള്‍സ്‌, പിസി തുടങ്ങി നിരവധി ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ടൈസന്‍. വളരെ കുറഞ്ഞ ഊര്‍ജ്ജം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ടൈസന്‍ പ്ലാറ്റ്‌ഫോമിലെ ഉപകരണങ്ങള്‍ക്ക്‌ ഊര്‍ജ്ജക്ഷമത കൂടുതലാണ്‌. അത്‌ ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന്‌ കൂടുതല്‍ വേഗത നല്‍കുന്നതുകൊണ്ടുതന്നെ, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ടൈസന്‍ നിര്‍മ്മാതാക്കളെ സഹായിക്കും.

സാംസങ്ങ്‌ ടൈസന്‍ പ്ലാറ്റ്‌ഫോമില്‍ വിപണിയിലിറക്കിയ സെഡ്‌ വണ്‍ സ്‌മാര്‍ട്ട്‌ ഫോണിന്‌ മികച്ച പ്രതികരണമാണ്‌ ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്‌.