Breaking News

Trending right now:
Description
 
Jul 03, 2015

പ്രേമം സിനിമയുടെ വ്യാജസിഡികള്‍; റെയ്‌ഡില്‍ എട്ടുപേര്‍ കുടുങ്ങി

image സംസ്ഥാനത്ത്‌ ഒട്ടാകെ പ്രേമം സിനിമയുള്‍പ്പെടെയുള്ള പുതിയ സിനിമകളുടെ വ്യാജസിഡികളുടെ വില്‍പ്പന വര്‍ധിച്ചു. പ്രേമം ഉള്‍പ്പെടെയുള്‌ല മലയാള സിനിമകളുടെ വ്യാജസിഡികള്‍ വില്‍പ്പന നടത്തിയതിന്‌ എട്ടുപേര്‍ ക്രൈംബ്രാഞ്ച്‌ ആന്റി പൈറസി സെല്ലിന്റെ കസ്റ്റഡിയിലാവുകയും ചെയ്‌തു. പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ ലോഡ്‌ ചെയ്‌തതായി സംശയിക്കുന്ന പത്തുപേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരീക്ഷിച്ചുവരുകയാണെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം. ഇവര്‍ക്കെതിരെ കേസ്‌ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പ്രേമം സിനിമയുടെ നിര്‍മാതാവ്‌ അന്‍വര്‍ റഷീദ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. സിനിമ താരസംഘടനയായ അമ്മയും താരങ്ങളും വിവിധ സംഘനകളും അന്‍വര്‍ റഷീദിന്‌ പിന്തുണ നല്‍കിയിട്ടുണ്ട്‌. ക്രൈംബ്രാഞ്ച്‌ റജിസ്റ്റര്‍ ചെയ്‌ത കേസ്‌ ആന്റി പൈറസി സെല്ലിനു കൈമാറുകയായിരുന്നു. സംസ്ഥാന വ്യാപകമായി വ്യാജസിഡികള്‍ക്കായി റയിഡ്‌ നടത്താനാണ്‌ ്‌ ആന്റി പൈറസി സെല്ലിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. വരും ദിവസങ്ങളില്‍ റെയ്‌ഡ്‌ ശക്തമാക്കുമെന്നാണ്‌ സൂചന.