Breaking News

Trending right now:
Description
 
Jun 29, 2015

അമ്മ ടെലിവിഷന്‍ സീരിയല്‍ നിര്‍മിക്കുമെന്ന്‌ ഇന്നസെന്റ്‌

image സിനിമയില്‍ അവസരം ലഭിക്കാത്ത നടീനടന്മാരെ സഹായിക്കാനായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' ടെലിവിഷന്‍ സീരിയല്‍ നിര്‍മിക്കാനൊരുങ്ങുന്നു. അമ്മ പ്രസിഡന്റ്‌ ഇന്നസെന്റാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സീരിയല്‍ നിര്‍മാണരംഗത്തെ മറ്റു സംഘടനകളുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം. അമ്മയുടെ അംഗങ്ങളായ പ്രായം ചെന്ന 105 അഭിനേതാക്കള്‍ക്കു പ്രതിമാസം 5,000 രൂപ വീതം `കൈനീട്ടം' നല്‍കുന്നുണ്ട്‌. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്തി. കൈനീട്ടവും മറ്റു ചെലവുകള്‍ക്കുമായി 70 ലക്ഷം രൂപയും ഇന്‍ഷ്വറന്‍സ്‌ പ്രീമിയമടക്കാന്‍ പ്രതിമാസം 16 ലക്ഷം രൂപയും ചെലവുണ്ട്‌. ഈ തുക കണ്ടെത്താന്‍ താരനിശ സംഘടിപ്പിക്കും. ചലച്ചിത്ര സംവിധായകരുടെ സംഘടനയായ ഫെഫ്‌കയുമായി ചേര്‍ന്നായിരിക്കും സ്റ്റേജ്‌ ഷോ സംഘടിപ്പിക്കുക. ജനറല്‍ ബോഡിയോഗത്തില്‍ അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തിരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഇന്നസെന്റ്‌ (പ്രസിഡന്റ്‌), മോഹന്‍ലാല്‍, കെ.ബി.ഗണേഷ്‌കുമാര്‍ (വൈസ്‌പ്രസിഡന്റമാര്‍), മമ്മൂട്ടി (ജനറല്‍ സെക്രട്ടറി), ഇടവേള ബാബു (സെക്രട്ടറി), ദിലീപ്‌ (ട്രഷറര്‍), ആസിഫ്‌ അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്‌, നെടുമുടിവേണു, നിവിന്‍ പോളി, പൃഥിരാജ്‌, രമ്യ നമ്പീശന്‍, സിദ്ദിഖ്‌ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണു പുതിയ ഭാരവാഹികള്‍. മൂന്നു വര്‍ഷമാണു ഭരണസമിതിയുടെ കാലാവധി.