Breaking News

Trending right now:
Description
 
Dec 14, 2012

ഇന്ത്യയും പാക്കിസ്ഥാനും വീസാ ചട്ടങ്ങള്‍ ഉദാരമാക്കി

image ന്യൂഡല്‍ഹി: 38 വര്‍ഷത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും വീസാ ചട്ടങ്ങള്‍ ഉദാരമാക്കി. 1974ല്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ച വീസ കരാറിനു പകരമുള്ള പുതിയ കരാറില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പാക്‌ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്കും ഒപ്പുവച്ചു. പുതിയ ആനുകൂല്യങ്ങളില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസുകാര്‍ക്കു സൗജന്യ വീസ, വൃദ്ധജനങ്ങള്‍ക്കു സൗജന്യ വീസ എന്നിവ ഉള്‍പ്പെടുന്നു. രണ്ടുരാജ്യങ്ങളും തമ്മില്‍ പുതിയ വീസ ചട്ടം നടപ്പിലാക്കിയ വിവരം നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചുകഴിഞ്ഞതായി മന്ത്രി ഷിന്‍ഡെ അറിയിച്ചു.