Breaking News

Trending right now:
Description
 
Jun 27, 2015

കാവ്യാമാധവന്റെ ഓണ്‍ലൈന്‍ ബിസിനസിന്‌ ഇന്നു തുടക്കം

image നടി കാവ്യാമാധവന്‍ ഓണ്‍ലൈന്‍ ബിസിനസിലേക്ക്‌ ശ്രദ്ധതിരിക്കുന്നു. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷചടങ്ങുകളിലും മറ്റു പാര്‍ട്ടി ഫംഗ്‌ഷനുകളിലും അണിയുന്നതിനുമുള്ള സ്‌ത്രീകളുടെ ഡിസൈനിങ്‌ വസ്‌ത്രശേഖരങ്ങളുടെ ഇ-കൊമേഴ്‌സ്‌ മേഖലയിലേക്കാണ്‌ കാവ്യ വാതില്‍ തുറക്കുന്നത്‌. ലക്ഷ്യ എന്ന സ്വന്തം സ്ഥാപനവും ഇതിനായി തുറന്നു. മികച്ച പുത്തന്‍ തലമുറ ഡിസൈനര്‍മാരെ അവതരിപ്പിക്കുന്നതിനും ലക്ഷ്യ ലക്ഷ്യമിടുന്നുണ്ട്‌. കാക്കനാട്ടെ മാവേലിപുരത്ത്‌ ലക്ഷ്യ ഡിസൈനിംഗ്‌ ഹൗസും തുറന്നു. ഇന്നു ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ഇടപ്പള്ളി ലുലു മാരിയറ്റ്‌ ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലാണ്‌ ലക്ഷ്യയുടെ വിപണി അവതരണം നടക്കുക. നടനും എംപിയുമായ ഇന്നസെന്റ്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്യും. പ്രമുഖതാരനിരകളും ചടങ്ങില്‍ പങ്കെടുക്കും. കൃത്യമായി രാവിലെ തുറന്നു ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തനിക്കു പറ്റില്ലെന്നാണ്‌ കാവ്യ പറയുന്നത്‌. അതുകൊണ്ടാണ്‌ ഓണ്‍ലൈന്‍ മേഖല തിരഞ്ഞെടുക്കാന്‍ കാരണം. ഈ സംരംഭത്തിന്‌ അടുത്തബന്ധുക്കള്‍ കൂട്ടായുണ്ടെന്നും കാവ്യ വ്യക്തമാക്കി.