Breaking News

Trending right now:
Description
 
Jun 26, 2015

ആയുഷ്‌ക്കാല എന്‍ജിന്‍ വാറന്റിയുമായി ഷെല്‍ ഹെലിക്‌സ്‌ അള്‍ട്ര

image ലൂബ്രിക്കന്റ്‌സ്‌ വിപണിയിലെ ആഗോള മുന്‍നിരക്കാരായ ഷെല്‍ ലൂബ്രിക്കന്റ്‌സ്‌, ഷെല്‍ ഹെലിക്‌സ്‌ അള്‍ട്ര ലൈഫ്‌ടൈം എന്‍ജിന്‍ വാറന്റിയുമായി വിപണിയില്‍. കാറുകളുടെ ശരാശരി ആയുസായ 15 വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ എന്‍ജിന്‍ വാറന്റിയാണ്‌ ഷെല്‍ ഹെലിക്‌സ്‌ അള്‍ട്ര വാഗ്‌ദാനം ചെയ്യുന്നത്‌. ഇക്കഴിഞ്ഞ വര്‍ഷം പ്രകൃതി വാതകത്തില്‍ നിന്നുള്ള മോട്ടോര്‍ ഓയില്‍ ഷെല്‍ ഹെലിക്‌സ്‌ അള്‍ട്ര വിത്ത്‌ പ്യൂര്‍ പ്ലസ്‌ ടെക്‌നോളജി കമ്പനി വിപണിയിലെത്തിച്ചിരുന്നു.

ഷെല്‍ ഹെലിക്‌സ്‌ അള്‍ട്ര വിത്ത്‌ പ്യൂര്‍ പ്ലസ്‌ ടെക്‌നോളജി ഉപയോഗിക്കുന്ന, ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കാറുകള്‍ക്ക്‌ മാത്രമേ ഈ വാറന്റി ഓഫര്‍ ലഭിക്കുകയുള്ളു. ഷെല്‍ ഹെലിക്‌സ്‌ എച്ച്‌എക്‌സ്‌7 ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക്‌ 5 വര്‍ഷത്തേക്കുള്ള പരിമിത കാല വാറന്റി ഓഫറും നിലവിലുണ്ട്‌.

www.shell.com/warranty എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ കാറുടമകള്‍ക്ക്‌ ഈ വാറന്റി ഓഫര്‍ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്‌. ഷെല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ 30 ദിവസം അഥവാ 1000 കിലോമീറ്റര്‍ ഓട്ടം കഴിയുമ്പോഴാണ്‌ വാറന്റി ആരംഭിക്കുക. മോട്ടോര്‍ ഓയില്‍ വാങ്ങി 60 ദിവസത്തനികം ഈ പ്രോഗ്രാമില്‍ എന്‍റോള്‍ ചെയ്‌താലേ വാറന്റി ലഭിക്കൂ. 13 എന്‍ജിന്‍ ഭാഗങ്ങള്‍ക്കാണ്‌ വാറന്റി.