Breaking News

Trending right now:
Description
 
Jun 26, 2015

ഗോളിവട പാവ്‌ കേരളത്തില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നു

image മുംബൈയുടെ പ്രശസ്‌തമായ ഗോളി വട പാവ്‌ ശൃംഖല കേരളത്തില്‍ സാന്നിധ്യം വിപുലമാക്കുന്നു. സംസ്ഥാനത്ത്‌ പുതുതായി രണ്ടു സ്റ്റോറുകള്‍ തുറന്ന കമ്പനിക്ക്‌ ഇതോടെ കേരളത്തില്‍ 8 സ്‌റ്റോറുകളായി. സംസ്ഥാനത്തെ സ്‌റ്റോറുകളുടെ എണ്ണം 20 ല്‍ എത്തിക്കുകയാണ്‌ ഗോളിവട പാവിന്റെ സത്വര ലക്ഷ്യം. തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്ക്‌ മേഖലയിലും, പാലക്കാട്‌ കോളജ്‌ റോഡിലുമാണ്‌ ഗോളി വട പാവ്‌ പുതിയ സ്‌റ്റോറുകള്‍ തുറന്നത്‌.

വെങ്കടേഷ്‌ അയ്യരും ശിവദാസ്‌ മേനോനും ചേര്‍ന്ന്‌ 2004 ല്‍ ആരംഭിച്ച ഗോളി വട പാവ്‌ ശൃംഖലയ്‌ക്ക്‌ ഇന്ന്‌ 19 സംസ്ഥാനങ്ങളിലായി 350 സ്റ്റോറുകളുണ്ട്‌. 5 വര്‍ഷത്തിനുള്ളില്‍ 1000 സ്‌റ്റോറുകള്‍ തുറക്കാനാണ്‌ കമ്പനിയുടെ ലക്ഷ്യം.