Breaking News

Trending right now:
Description
 
Jun 26, 2015

സാംസങ്ങിന്റെ ഗാലക്‌സി ടാബ്‌ എ, ഗാലക്‌സി ടാബ്‌ ഇ വിപണിയില്‍

image സാംസങ്ങ്‌ ഇലക്ട്രോണിക്‌സിന്റെ പുതിയ രണ്ട്‌ മിഡ്‌ സെഗ്‌മെന്റ്‌ ടാബ്‌ലെറ്റുകളായ ഗാലക്‌സി ടാബ്‌ എ, ഗാലക്‌സി ടാബ്‌ ഇ വിപണിയില്‍. വോയ്‌സ്‌ കോളിംഗ്‌, വീഡിയോ സ്‌ട്രീമിംഗ്‌, വെബ്‌ പേജ്‌ ബ്രൗസിംഗ്‌, 5 എം പി ക്യാമറ, 128 ജിബി എക്‌സ്‌പാന്‍ഡബ്‌ള്‍ മെമ്മറി എന്നീ സൗകര്യങ്ങളോടു കൂടിയ സാംസങ്ങിന്റെ പുതിയ ഗാലക്‌സി ടാബുകള്‍ ആന്‍ഡ്രോയിഡ്‌ സോഫ്‌റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌.

സ്‌മോക്കി ടൈറ്റാനിയം, വെള്ള നിറങ്ങളില്‍ ലഭ്യമാകുന്ന ഗാലക്‌സി ടാബ്‌ എ യ്‌ക്ക്‌ 20,500 രൂപയാണ്‌ വില. മെറ്റാലിക്ക്‌ ബ്ലാക്ക്‌, പ്ലേള്‍ വൈറ്റ്‌ നിറങ്ങളില്‍ ലഭ്യമാകുന്ന ഗാലക്‌സി ടാബ്‌ ഇ ഫ്‌ളിപ്‌കാര്‍ട്ടിലൂടെ 16,900 രൂപയ്‌ക്ക്‌ ലഭ്യമാണ്‌.