Breaking News

Trending right now:
Description
 
Jun 26, 2015

ബെസ്‌റ്റ്‌ ഡീല്‍ ടിവിയുടെ സെലിബ്രിറ്റി ഉത്‌പന്നങ്ങള്‍ ആമസോണില്‍

image ഷോപ്പിങ്‌ ചാനലായ ബെസ്റ്റ്‌ ഡീല്‍ ടിവിയിലുടെ സെലിബ്രിറ്റികള്‍ പ്രൊമോട്ട്‌ ചെയ്യുന്ന ഉല്‍ത്‌പന്നങ്ങള്‍ ഇപ്പോള്‍ ആമസോണ്‍ ഡോട്ട്‌ ഇന്നില്‍. ഈ ആമസോണ്‍- ബസ്‌റ്റ്‌ ഡീല്‍ ടിവി സംഖ്യം ഉപഭോക്താക്കള്‍ക്ക്‌ സെലിബ്രിറ്റികള്‍ പ്രൊമോട്ട്‌ ചെയ്യുന്ന ഫാഷന്‍, ലൈഫ്‌ സ്റ്റൈല്‍ ഉത്‌പന്നങ്ങള്‍, ഫിറ്റനെസ്സ്‌ ഉല്‍ത്‌പന്നങ്ങള്‍, വീട്ടുസാധനങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി വിവിധ ഉത്‌പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കുന്നു.

ഫാഷന്‍ ആന്റ്‌ ജുവലറി കളക്ഷനില്‍ ഷില്‍പ്പഷെട്ടിയുടെ ഡിസൈനര്‍ സ്‌ളിം ഷേയ്‌പ്പ്‌ ജീന്‍സുകള്‍, സാരികള്‍, സത്യുഗ്‌ മംഗലസൂത്ര ബ്രെയ്‌സ്സ്‌ലെറ്റുകള്‍, നീത ലുലയുടെ സാരികള്‍, അനുഷ്‌ക ഡന്‍േഡകരുടെ ജെഗ്ഗിംസുകളുടെ ശേഖരം മുതലായവയ്‌ക്കൊപ്പം അക്ഷയ്‌ കുമാറിന്റെ എ കെ വസ്‌ത്ര ശേഖരനിരയും ഉടന്‍ ല്യമാകുന്നു. ഇതു കൂടാതെ ബ്യൂട്ടി ആന്‍ഡ്‌ ലൈഫ്‌ സ്റ്റൈല്‍ വിഭാഗത്തില്‍ അക്ഷയ്‌ കുമാറിന്റെ ട്വിസ്റ്റ്‌ ഹെഡ്‌ ഫോണുകള്‍, നേഹ ധൂപിയയുടെ ഹെയര്‍ എക്‌സറ്റെന്‍ഷനുകള്‍ തുടങ്ങി പ്രമുഖര്‍ പ്രൊമോട്ട്‌ ചെയ്യുന്ന മൊബൈല്‍, ടിവി ബ്രാന്‍ഡുകള്‍ക്കൊപ്പം മറ്റു നൂതന ഉല്‍പന്നങ്ങളും ലഭിക്കുന്നു.സെലിബ്രിറ്റി ഉല്‍പന്നങ്ങള്‍ കൂടാതെ ബെസ്‌റ്റ്‌ ഡീല്‍ ടിവിയുടെ നിലവാരമുള്ള മറ്റു ഉത്‌പന്നങ്ങളും ആമസോണ്‍ ഡോട്ട്‌ ഇന്‍ ലൂടെ ഇന്ത്യയില്‍ ലഭിക്കും.