Breaking News

Trending right now:
Description
 
Jun 25, 2015

രാത്രിയുറക്കത്തിന്‌ മടികാണിക്കരുത്‌; ഹൃദയാഘാതം അകറ്റാം

image പതിവായി രാത്രിയുറക്കം ഉണ്ടെങ്കില്‍ ഹൃദയാഘാത സാധ്യത ഒരുപരിധിവരെ കുറയ്‌ക്കാനാവും. അതല്ലായെങ്കില്‍ ഹൃദയാഘാത സാധ്യത ഇരട്ടിയാണെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌. ലോകാരോഗ്യസംഘടനയുടെ ഗവേഷണ വിഭാഗമാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌. പതിവായി രാത്രിയുറക്കം മുടങ്ങുന്നത്‌ പുകവലി ഹൃദയത്തെ ബാധിക്കുന്നതിനു തുല്യമാണെന്നാണ്‌ ഗവേഷകരുടെ വിലയിരുത്തല്‍. ഉറക്കം നിസാരമാക്കിയാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത നാലിരട്ടിയായി വര്‍ധിക്കും. വ്യായാമം, ഭക്ഷണനിയന്ത്രണം എന്നിവയ്‌ക്കൊപ്പം കൃത്യമായ ഉറക്കവും ഹൃദയാഘാതം വരാതിരിക്കാനുള്ള മുന്നറിയില്‍ ഉള്‍പ്പെടുത്തണമെന്നും ഗവേഷകര്‍ നിര്‍ദേശിച്ചു. ഹൃദയാഘാത പ്രമേഹ പക്ഷാഘാത പാരമ്പര്യമുള്ള 25നും 64നുമിടയില്‍ പ്രായമുള്ള 657 പേരുടെ 14വര്‍ഷത്തെ ഉറക്കരീതികള്‍ പഠനത്തിനു വിധേയമാക്കി. ഇതില്‍ ശരിയായ ഉറക്കമില്ലാത്ത 63 ശതമാനം പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചുവെന്നും ലോകാരോഗ്യസംഘടനയുടെ ഗവേഷണ വിഭാഗം കണ്ടെത്തി.