Breaking News

Trending right now:
Description
 
Jun 24, 2015

അള്‍സര്‍

Dr Amrutha Baveesh
image
വാ ഒരു പ്ലേറ്റ് നല്ല ചൂട് മുളക് ബജ്ജി കഴിക്കാം. അയ്യോ ഞാനില്ല!! എനിക്ക് അള്‍സറാ!

പലരു പറയുന്നത് കേട്ടിട്ടില്ലേ, അവര്‍ക്ക് അള്‍സറാണെന്ന്, എന്താണീ അള്‍സര്‍?

അള്‍സര്‍ എന്ന വാക്കിന്ഠെ അര്‍ഥം വ്രണം എന്നാണ്.  ആമാശയത്തിന്ഠേയും, കുടലുകളുടേയും ഉള്ളിലെ ആവരണത്തിലുണ്ടാകുന്ന മുറിവിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ആമാശയത്തിലെ അള്‍സറിനെ Gastric ulcer എന്നും ചെറുകുടലിന്ഠെ ആദ്യ ഭാഗമായ ഡുവോഡിനത്തില്‍ ഉണ്ടാകുന്ന അള്‍സറിനെ Duodenal ulcer എന്നാണ് പറയുക.

ലക്ഷണങ്ങള്‍:

വയറിന്ഠെ മദ്യഭാഗത്തു പൊക്കളിനു മുകളിലായി എരിച്ചലോടു കൂടിയ വേദനയാണ് പ്രധാന ലക്ഷണം.
അന്ഠാസിഡ് ഉപയോഗത്താല്‍ താല്‍ക്കാലിക ശമനം കണ്ടെക്കാം.
ഇതിനോടനുബന്ധിച്ച് ഓക്കാനം, ഛര്‍ദിയും അനുഭവപ്പെടും.

പക്ഷേ ഈ ലക്ഷണങ്ങളെല്ലാം ഉള്ളവര്‍ക്കെല്ലാം അള്‍സര്‍ ഉണ്ടാകും എന്ന് ഉറപ്പിക്കാന്‍ പറ്റില്ല. ഈ ലക്ഷണമുള്ള 90% പേരിലും എന്ഡോസ്ക്കോപി പരിശോധനയില്‍ അള്‍സര്‍ കണാറില്ല.
രോഗനിര്‍ണയത്തിനു എന്‍ഡോസ്ക്കോപ്പി പരിശോധന കൂടിയേ തീരു.

വേദനസംഹാരികളുടെ നിരന്തര ഉപയോഗം അള്‍സര്‍ ഉണ്ടാക്കും, ഈ അള്‍സറുകളില്‍ മേല്‍പറഞ്ഞ വയറുവേദനയൊന്നും ഉണ്ടാകണമെന്നില്ല.

ആമാശയത്തിലെ Helicobacter pylori എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് അള്‍സറിനു പ്രധാന കാരണം.
ആമാശയത്തിനുള്ളിലെ അമ്ലാന്തരീക്ഷത്തിലും വളരാന്‍ കെല്പുള്ള ബാക്ടീരിയയാണിവ.

അള്‍സര്‍ മാത്രമല്ലാതെ ആമാശയ കാന്‍സര്‍, ലീംഫോമ പോലുള്ള മാരകമായ അസുഖത്തിനും ഈ ബാക്ടീരിയ കാരണമാകും.
പക്ഷേ വലിയൊരു ശതമാനം ആളുകളില്‍ ഈ ബാക്ടീരിയ യാതൊരു രോഗവും ഉണ്ടാക്കാറില്ല.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ 80% ത്തിലധികം ആളുകളില്‍ ഈ അണുബാധയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാരണം, ശുചിത്വ കുറവും, താഴ്ന്ന നിലവാരത്തിലുള്ള ജീവിതസാഹചര്യവും.
മലിനജലമാണ് ഈ ബാക്ടീരിയയുടെ വിഹാരകേന്ദ്രം.
പുകവലിയും മദ്യപാനവും ഈ അണുബാധയുള്ളവരില്‍ അള്‍സറിന്ഠെ സാധ്യത വര്‍ധിപ്പിക്കുന്നു. പുകയിലയിലെ നിക്കോട്ടിനാണ് പ്രശ്നം, നിക്കോട്ടിന് കാരണം ആമാശയത്താലെ ആസിഡ് വര്‍ധിക്കുന്നു, ഇത് അള്‍സര്‍ ഉണ്ടാകാന്‍ കാരണമാകും.
അള്‍സര്‍ ഉള്ളവര്‍ക്കും പുകവലി കാരണം അസ്വസ്ഥകളും വേദനയും കൂടും. എരിവുള്ള ഭക്ഷണസാധനങ്ങളുടെ അമിത ഉപയോഗവും, മാനസിക പിരിമുറുക്കവും അള്‍സറിനു വഴിതെളിക്കാം
(തുടരും)