Breaking News

Trending right now:
Description
 
Jun 24, 2015

സംഗീത സംവിധായകന്‍ ജയിംസ്‌ ഹോര്‍ണര്‍ വിമാനം തകര്‍ന്നു മരിച്ചു

image വിശ്രുത സംഗീത സംവിധായകന്‍ ജയിംസ്‌ ഹോര്‍ണര്‍ (61) തിങ്കളാഴ്‌ചയുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. അദ്ദേഹം പറത്തിയ ചെറുവിമാനമാണ്‌ തകര്‍ന്നുവീണത്‌. സാന്റ ബാര്‍ബറയ്‌ക്കു 60 കിലോമീറ്റര്‍ വടക്കുമാറിയാണ്‌ സംഭവം. ടൈറ്റാനിക്‌, അവതാര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി ആസ്വാദക ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. മികച്ച സംഗീതസംവിധാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം രണ്ടു തവണ സ്വന്തമാക്കിയ ജയിംസ്‌ ഹോര്‍ണര്‍ പത്തുതവണ ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്‌. അഞ്ചു ഗ്രാമിയും നേടി. നൂറോളം ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചു. 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്‌ അദ്ദേഹത്തിന്‌ സമ്മാനിച്ചത്‌ രണ്ടു ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ്‌. 1986-ല്‍ പുറത്തിറങ്ങിയ അലീന്‍സ്‌, 2009-ല്‍ പുറത്തിറങ്ങിയ അവതാര്‍ എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന്‌ ജയിംസ്‌ ഹോര്‍ണര്‍ക്ക്‌ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ നിരവധി ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിക്കാന്‍ ജയിംസ്‌ ഹോര്‍ണര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. ്‌ബ്രേവ്‌ ഹാര്‍ട്ട്‌, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്‌, ആന്‍ അമേരിക്കന്‍ ടെയില്‍, അപ്പോളോ 13, ഹൗസ്‌ ഓഫ്‌ സാന്‍ഡ്‌ ആന്‍ഡ്‌ ഫോഗ്‌ എന്നിവ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.