Breaking News

Trending right now:
Description
 
Jun 24, 2015

ഹോളിവുഡ്‌ സുന്ദരി മെര്‍ലിന്‍ മണ്‍റോയുടെയും ഡയാന രാജകുമാരിയുടെയും ഉടുപ്പുകള്‍ ലേലത്തിന്‌

image കാലിഫോര്‍ണിയയിലെ ബേവര്‍ലി ഹില്‍സില്‍ ഈമാസം 26 മുതല്‍ 27 വരെ നടക്കുന്ന ലേലത്തില്‍ ഹോളിവുഡ്‌ സുന്ദരി മെര്‍ലിന്‍ മണ്‍റോയുടെ ഉടുപ്പും ഉണ്ടാകും. സ്വയം ജീവനെടുക്കും മുമ്പുള്ള അവസാനത്തെ സിനിമയില്‍ അഭിയിക്കുമ്പോള്‍ ധരിച്ച ഫ്‌ളോറല്‍ പ്രിന്റുള്ള മനോഹരമായ സില്‍ക്ക്‌ ഉടുപ്പാണ്‌ ലേലത്തിന്‌ വയ്‌ക്കുന്നത്‌. സംബഡി ഹാസ്‌ ഗോട്ട്‌ ടു ഗിവ്‌ എന്ന ചിത്രത്തിനുവേണ്ടിയാണ്‌ മെര്‍ലിന്‍ ഈ ഉടുപ്പ്‌ ധരിച്ചത്‌. എന്തുതന്നെയായാലും ഈ ഉടുപ്പിന്‌ അരലക്ഷം ഡോളര്‍ കിട്ടുമെന്ന്‌ ജൂലിയന്‍സ്‌ ലേല സ്ഥാപനം പ്രതീക്ഷിക്കുന്നു. ഹോളിവുഡ്‌ താര മാര്‍ലന്‍ ബ്രാന്‍ഡോയുടെ ബൈക്കും ലേലത്തിനുണ്ട്‌. ഇതിനു നാലുലക്ഷം ഡോളറാണ്‌ പ്രതീക്ഷിക്കുന്നത്‌. ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ വിവാഹസല്‍ക്കാരങ്ങളില്‍ വിളമ്പിയ കേക്ക്‌ കഷണങ്ങളും വില്‍പ്പനയ്‌ക്കുണ്ടെന്നാണ്‌ സംഘാടകര്‍ പറയുന്നത്‌. ഡയാന രാജകുമാരി ധരിച്ച ഉടുപ്പും ലേലത്തിനുണ്ടാകും.