Breaking News

Trending right now:
Description
 
Jun 24, 2015

നടന്‍ ഡോ.അലക്‌സ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു; സംസ്‌കാരം നാളെ കോട്ടയത്ത്‌

image തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തിളങ്ങിയ ബസ്‌ മുതലാളി ഡോ.അലക്‌സ്‌ മാത്യു (55) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ വീട്ടില്‍വച്ച്‌ ചൊവ്വാഴ്‌ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം കൊല്ലാട്‌ മുല്ലശേരില്‍ കുടുംബാംഗമാണ്‌. സംസ്‌കാരം വ്യാഴാഴ്‌ച 10.30ന്‌ കൊല്ലാട്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ആന്‍ഷ്യന്റ്‌ ഇന്റഗ്രേറ്റീവ്‌ തെറാപ്പീസ്‌, വേദിക്‌ ഇന്ത്യാ സൊസൈറ്റി തുടങ്ങിയ സംഘടനകളുടെ സ്ഥാപകനാണ്‌. ആത്മീയത, ലോകസമാധാനം, മനുഷ്യാവകാശം, ടൂറിസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ഇരുന്നൂറിലേറെ ഡോക്യുമെന്റേഷനുകള്‍ ഒരുക്കിയ അലക്‌സ്‌ മാത്യു ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
 
കോട്ടയം സിഎംഎസ്‌ കോളജിലെ കലാലയ ജീവിതത്തിനുശേഷം അഭിനയമോഹവുമായി അലക്‌സ്‌ മാത്യു കോടമ്പാക്കത്തേക്ക്‌ വണ്ടികയറുകയായിരുന്നു. രാജാവിന്റെ മകന്‍, പരമ്പര, വിറ്റ്‌നസ്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അലക്‌സ്‌ മാത്യു ഏറെ ശ്രദ്ധിക്കപ്പെട്ടു. മകനായ ബേസില്‍ മാത്യു തമിഴ്‌ സിനിമാരംഗത്ത്‌ ഇതിനോടകം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. സൈക്കോളജിസ്‌റ്റും ഫീച്ചര്‍ ഫിലിം നിര്‍മാതാവുമായ അനിതയാണ്‌ ഭാര്യ. ഡോ.അലക്‌സാണ്ടര്‍ മറ്റൊരു മകനാണ്‌.