Breaking News

Trending right now:
Description
 
Jun 22, 2015

കടുത്ത ഗന്ധങ്ങളെപ്പോലും അകറ്റുന്ന ആംബിപ്യുവര്‍ എയര്‍ എഫക്‌റ്റ്‌സ്‌ വിപണിയില്‍

image കൊച്ചി: അടുക്കളയിലെ വെളുത്തുള്ളിയുടെയും വറവലിന്റെയും കടുത്ത ഗന്ധങ്ങളെപ്പോലും വീട്ടില്‍ നിന്നകറ്റാന്‍ സഹായിക്കുന്ന ആംബിപ്യുവര്‍ എയര്‍ എഫക്‌റ്റ്‌സ്‌ വിപണിയിലെത്തി.

വീട്ടിനുള്ളില്‍ നിന്ന്‌ രൂക്ഷഗന്ധങ്ങളെ അകറ്റി സുഖകരമായ നറു സുഗന്ധം പ്രസരിപ്പിക്കുന്നു ആംബിപ്യുവര്‍ എയര്‍ എഫക്‌റ്റ്‌സ്‌. രൂക്ഷ ഗന്ധങ്ങളെ പൊതിയുന്ന സുഗന്ധമല്ല ഇത്‌, മറിച്ച്‌ ഗന്ധങ്ങളെ നിര്‍വീര്യമാക്കുന്ന ഓഡര്‍ എലിമിനേറ്റിംഗ്‌ സാങ്കേതികതയാണ്‌ എയര്‍ എഫക്‌റ്റ്‌സ്‌ ഉപയോഗിക്കുന്നത്‌.

എഴുപതോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള പ്രോക്‌ടര്‍ & ഗാംബിള്‍ ഉല്‍പന്നമാണ്‌ ആംബിപ്യുവര്‍. ബോളിവുഡ്‌ താരം ബൊമന്‍ ഇറാനിയും ഭാര്യ സെനോബിയ ഇറാനിയുമാണ്‌ ആംബിപ്യുവര്‍ എയര്‍ എഫക്‌റ്റ്‌സിന്റെ പ്രചാരണ കാംപെയിനുകളിലുള്ളത്‌.