Breaking News

Trending right now:
Description
 
Jun 22, 2015

ഓഫറുകളുമായി സാംസങ്ങ്‌ ബ്ലൂ ഫെസ്റ്റ്‌

image

കൊച്ചി: 2100 റീട്ടെയ്‌ല്‍ സ്റ്റോറുകളുമായി രാജ്യത്തെ ഏറ്റവും വലിയ സിംഗിള്‍ ബ്രാന്‍ഡ്‌ റീട്ടെയ്‌ല്‍ ശൃംഖലയായി മാറിയതിന്റെ സന്തോഷം സാംസങ്ങ്‌ ഇലക്ട്രോണിക്‌സ്‌ ഉപഭോക്താക്കളുമായി പങ്കുവെയ്‌ക്കുന്നു. ഉപഭോക്താക്കള്‍ക്ക്‌ വമ്പിച്ച ഓഫറുകളുമായി ജൂണ്‍ 28 വരെ നീണ്ടു നില്‍ക്കുന്ന സാംസങ്ങ്‌ ബ്ലൂ ഫെസ്റ്റ്‌ ആരംഭിച്ചു.


ടിവി, എസി, റഫ്രിജറേറ്റര്‍, വാഷിംഗ്‌ മെഷീന്‍, മൈക്രോവേവ്‌ അവന്‍ എന്നിവ ഉള്‍പ്പെടെ നൂറിലധികം വരുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ ഉല്‍പന്നങ്ങള്‍ക്ക്‌ 15 ശതമാനം വരെ വിലക്കിഴിവ്‌ ബ്ലൂ ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും. കൂടാതെ ഏഴ്‌ സാംസങ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ മോഡലുകള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ ഡിവൈസ്‌ കെയര്‍ സംരക്ഷണവും ലഭിക്കും.


ഇന്ത്യയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാംസങ്‌ ഇലക്‌ട്രോണിക്‌സിന്‌ 3 റിസ്‌ര്‍ച്ച്‌ ലാബുകളും 2 നിര്‍മാണശാലകളും 45,000 ത്തിലധികം ജീവനക്കാരും രാജ്യത്തുണ്ട്‌.