Breaking News

Trending right now:
Description
 
Jun 18, 2015

ഫ്ലൂ

Dr. Amrutha Baveesh
image
മഴക്കാലം തുടങ്ങുന്നതോടെ പനിയും ജലദോഷവുമൊക്കെ വന്നുതുടങ്ങും. ഈ കാലങ്ങളിൽ കൂടുതലായി കണ്ട് വരുന്നത് നമ്മൾ സാധാരണയായി പറയുന്ന ഫ്ലൂ എന്ന ഇൻഫ്ലുവെൻസയാണ്. ഇതൊരു പകർച്ച വ്യാധിയാണ്. വായുവിലൂടെയാണ് ഇത് പടരുന്നത്. രോഗബാധിതർ ചുമയ്ക്കുമ്പോളും തുമ്മുമ്പോഴുമൊക്കെ രോഗാണുക്കൾ പുറത്ത് കടക്കുകയും മറ്റുള്ളവരിൽ രോഗം വരുത്തുകയും ചെയ്യും. മറ്റു ജലദോഷത്തിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

ഫ്ലൂവിൽ വളരെ പെട്ടന്ന് രോഗലക്ഷണങ്ങൾ കണ്ടവരികയും ഒരാഴ്ചക്കുള്ളിൽ അത് മാറുകയും ചെയ്യും.

ലക്ഷണം
നല്ല പനി, തലവേദന, തൊണ്ട വേദന, മൂക്കടപ്പ്, തുമ്മൽ, ചുമ (ഇത് ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കും).

ഇന്നു ചെറിയൊരു അസുഖത്തിനു പോലും ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ഒരു പതിവായിട്ടുണ്ട്.  ജലദോഷവും പനിയുമൊക്കെ പലപ്പോഴും വൈറസുകളുടെ സൃഷ്ടിയാണ്. ഇതിന് ആന്ഠീബയോട്ടിക്കുകുളുടെ ഒരാവശ്യവും ഇല്ല. 

സത്യത്തിൽ ഈ ആന്റീബയോട്ടിക്കുകൾ ബാക്ടീരിയകളുടെ നശിപ്പിക്കുന്നവയാണ്. വൈറസിനെതിരെ ഇവയ്ക്ക് യാതൊരു പ്രഭാവവും ഇല്ലെന്നു ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. 

ഒരു സെക്കണ്ടരി ബാക്ടീരിയൽ അണുബാധ ഉണ്ടെങ്കിൽ മാത്രമെ ആന്റീബയോട്ടിക്കുകൾ വേണ്ടിവരികയുള്ളു. വേണ്ട രീതിയിൽ വേണ്ട അളവിൽ വേണ്ട രോഗാണുക്കൾക്കെതിരെയല്ല ഇന്ന് ആന്റീബയോട്ടിക്കുകൾ ഉപയോഗിക്കപെടുന്നത്. അതുകൊണ്ട്തന്നെ ഈ മരുന്ന് സാധാരണ അസുഖങ്ങൾക്ക് പോലും ഇന്ന് ഫലപ്രദമാകുന്നില്ല. അത്യാവശ്യം വേണ്ട സന്ദർഭങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുക.

ചികിത്സ

പനിക്ക് പാറസിറ്റമോൾ, ഐബുപ്രൂഫെൻ കഴിക്കുക
ചുമ കൂടുതലാണെങ്കിൽ കഫ് സിറപ്പുകൾ ആശ്വാസം പകരും
തുമ്മലിന് ആന്റീഹിസറ്റമിൻ മരുന്നുകൾ കഴിക്കാം
മൂക്കിനുള്ളിലെ നീർക്കട്ടിനും അസ്വസ്ഥതകൾക്കും ആവി പിടിക്കാം. തുളസിയില, പുൽതൈലം ചേർത്ത് ആവി പിടിക്കാം 
നേസൽ സ്പ്രേകൾ ഉപയോഗിക്കാം
വിശ്രമിക്കുക
ധാരാളം വെള്ളം കുടിക്കുക (ഇത് നിർജലീകരണം ഒഴിവാക്കും)
ചൂട് ഉപ്പ് വെള്ളംകൊണ്ട് കവിൾ കൊള്ളുന്നത് തൊണ്ടെയ്ക്ക് ആശ്വാസം പകരും. സോപ്പ് രോഗകാരിയായ വൈറസിനെ നശിപ്പിക്കും. അതുകൊണ്ട് ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നത് രോഗത്തെ തടയും.
ഈ രോഗം കുഞ്ഞുങ്ങളിൽ ചിലപ്പോ ന്യുമോണിയക്ക് കാരണമാകാരുണ്ട്. പലപ്പോഴും വൈറസ് ബാധയ്ക്ക് പുറമെ ബാക്ടീരിയ ബാധയാണ് ഇതിന് കാരണം. 
കടുത്ത പനിയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണുക 
Image result for flu

ഫ്ലൂക്കെതിരെ ചില വീട്ടു മരുന്നുകൾ 

പാലിൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ഫലപ്രദമാണ്.
തേനിൽ ചെറുനാരങ്ങ നീർ ചേർത്ത് കഴിക്കാം.
ധാരളം വൈറ്റമിൻ സി അടങ്ങിയിട്ടുള്ള നെല്ലിക്കാ വളരെ നല്ലതാണ്.
Image result for nellikka
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ആന്റീബയോട്ടിക്കുകളുടെ ഉപയോഗം പരിമിതി പെടുത്തണം എന്ന സന്ദേശവുമായി വന്നിട്ടുണ്ട്. AVOID ANTIBIOTIC ABUSE എന്ന ആഹ്വാനവുമായി രാജ്യാന്തരം പ്രചരണം ആരംഭിച്ചിട്ടൂണ്ട്..