Breaking News

Trending right now:
Description
 
Jun 18, 2015

വോള്‍വോ വി-40 ഇന്ത്യന്‍ വിപണിയിലേക്ക്‌

image സ്വീഡിഷ്‌ വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഏറ്റവും പുതിയ മോഡലായ വോള്‍വോ വി-40 ഇന്ത്യന്‍ വിപണിയിലെത്തി. വി-40യുടെ രണ്ടു പ്രീമിയം മോഡലുകളാണ്‌ വിപണിയില്‍ എത്തിയിരിക്കുന്നത്‌. 24.75 ലക്ഷം, 27.7 ലക്ഷം എന്നിങ്ങനെയാണ്‌ ഡല്‍ഹി ഷോറൂം വില. ആഡംബര സൗകര്യങ്ങളോടുകൂടിയ ഈ ചെറിയ കാറിന്റെ ഉള്‍വശം യൂറോപ്യന്‍ ശൈലിയിലാണു രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വാഹനത്തിന്റെ മുന്‍ഭാഗത്തു നല്‍കിയിരിക്കുന്ന പെഡസ്‌ട്രിയന്‍ എയര്‍ബാഗാണ്‌ വി-40യെ മറ്റു കാറുകളില്‍നിന്നു വ്യത്യസ്‌തമാവുന്നത്‌. കാല്‍നടയാത്രക്കാരനെ വാഹനമിടിച്ചാല്‍ ഏല്‍ക്കുന്ന ആഘാതം ഇതിലൂടെ കുറയ്‌ക്കാന്‍ സാധിക്കും. കാറിന്റെ ബമ്പറില്‍ സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും വാഹനവും തമ്മിലുള്ള കൃത്യമായ അകലവും മനസിലാക്കാന്‍ കഴിയും. വോള്‍വോ വി-40യോടൊപ്പം എസ്‌-80, എസ്‌-60, എക്‌സ്‌സി-60, എക്‌സ്‌സി 90 എന്നീ നാലു മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണെന്ന്‌ കമ്പനി വക്താക്കള്‍ വ്യക്തമാക്കി.