Breaking News

Trending right now:
Description
 
Jun 18, 2015

കേസി മലയാളികള്‍ ഓഗസ്‌റ്റ്‌ 22-ന്‌ ഓണാഘോഷത്തിന്‌ ഒരുങ്ങുന്നു

ജോസ്‌ എം. ജോര്‍ജ്‌
image മെല്‍ബണ്‍: മെല്‍ബണ്‍ സൗത്ത്‌ ഈസ്‌റ്റിലെ ഏറ്റവും വലിയ സാംസ്‌കാരികസംഘടനയായ കേസി മലയാളി ഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്‌റ്റ്‌ 22-ന്‌ നടത്തപ്പെടും. ഹാംപ്‌റ്റണ്‍ പാര്‍ക്കിലെ റെന്‍ ആര്‍തര്‍ ഹാളില്‍ രാവിലെ ഒന്‍പതിന്‌ അത്തപ്പൂക്കള മത്സരത്തോടെ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന്‌ പത്തുമുതല്‍ വിപുലമായ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. 

മുതിര്‍ന്നവരും കുട്ടികളും പങ്കെടുക്കുന്ന ഡാന്‍സ്‌, കേസി മലയാളി ഫോറത്തിന്റെ ഗാനമേള ട്രൂപ്പ്‌ ഒരുക്കുന്ന പാട്ടുകളുടെ പാലാഴി എന്നിവ ആസ്വദിക്കാം. ശാസ്‌ത്രീയനൃത്തവും ഭരതനാട്യവും കുച്ചിപ്പുടിയും അരങ്ങേറും. പരിപാടിയില്‍ മലയാളി മന്നനായ മാവേലിക്ക്‌ എതിരേല്‍പ്പു നല്‌കും. 

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ്‌ വരവേല്‍പ്പ്‌. 

തുടര്‍ന്ന്‌ വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടാകും.