Breaking News

Trending right now:
Description
 
Jun 17, 2015

കുഞ്ഞുങ്ങളിലെ വിര ശല്യവും പ്രതിരോധവും ചികിത്സയും

Dr. Amrutha Baveesh
image
ചെറുപ്രായത്തിൽ വിരശല്യം പിടിപെടാത്തവരായി ചുരുക്കമായിരിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും 3 തരം വിരകളാണ്.

കൃമി, ഉണ്ടവിര, നാടവിര

കൃമി

ഇതിൽ കൃമി ബാധയാണ് കൂടുതൽ. ചെറിയ നൂൽകഷ്ണം പോലെ തോന്നിക്കുന്ന ഈ വിരകൾ കടുത്ത അസ്വസ്ഥകളും പോഷകക്കുറവും സ്വഭാവമാറ്റങ്ങളും ഉറക്കക്കുറവും സൃഷ്ടിക്കും. 5-14 വയസ്സു വരെയുള്ള കുട്ടികളിലാണ് കൃമിബാധ സാധാരണയായി കാണപ്പെടുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുകയും ഹോട്ടെലുകളിലേയും പുറത്തുനിന്നുള്ള ഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്നവരിലുമാണ് ഇത് കൂടുതൽ.

വിരകൾ മലത്തിൽ നിന്നാണ് മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. കൃമിബാധിതനായ ഒരാളുടെ വിസർജ്ജ്യത്തിന്റെ അംശങ്ങൾ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുമ്പോഴാണ് മറ്റൊരാളിലേക്ക് പകരുന്നത്.

ലക്ഷണം:

മലദ്വാരത്തിന് ചുറ്റിലുമുണ്ടാകുന്ന ചൊറിച്ചലാണ് പ്രധാന ലക്ഷണം. പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ. പൂർണ വളർച്ചയെത്തിയ പെൺവിരകൾ രാത്രി വേളയിൽ മലദ്വാരത്തിനു സമീപം മുട്ടയിടുന്നതാണ് ഇതിന് കാരണം. 

*ഉറക്ക കുറവ്
*വിശപ്പില്ലയ്മ
*ഭാരം കുറയുക

ഉണ്ടവിരബാധ

കുട്ടികളിലെ പോഷകക്കുറവും ഇടയ്ക്കിടെയുള്ള വയറുവേദനയുമൊക്കെ പലപ്പോഴും ഈ ഉണ്ടവിരകൾ കാരണമായിരിക്കും. ചെറിയ കുട്ടികളിലാണ് ഇത് കാണപ്പടുന്നത്. തറയിലിരുന്ന് കളിക്കുകയും കൈയ്യും കളിപ്പാട്ടങ്ങളും എപ്പോഴും വായിലിടുന്നതാണ് ഇതിന് കാരണം. പൂർണവളർച്ചയെത്തിയ ഒരു പെൺവിര ഒരു ദിവസം 2 ലക്ഷം മുട്ട ഇടും. ഇത് വിസർജ്ജ്യത്തിലൂടെ പുറത്തുവരികയും മാസങ്ങളോളം ഇതിന്റെ മുട്ടകൾ മണ്ണിൽ സജീവമായി കിടക്കുകയും ചെയ്യുന്നതിനാൽ പൊടിപടലങ്ങൾ വഴിയും ഇത് പടരും.

ലക്ഷണം

പോഷക കുറവ്, നേരിയ വയറു വേദന

ഈ വിരകൾ ചെറുകുടലിൽനിന്ന് ആഹാരം കവർന്നെടുക്കുകയും പോഷകാംശം ആകീരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതിനാൽ കുട്ടിയുടെ ഭാരം കുറയും.

നാടവിര