Breaking News

Trending right now:
Description
 
Jun 17, 2015

ഡയറക്ട്‌-റ്റു-ബാങ്ക്‌ സര്‍വീസുമായി വെസ്റ്റേണ്‍ യൂണിയന്‍ യെസ്‌ ബാങ്ക്‌ സഖ്യം

image ഗ്ലോബല്‍ പേയ്‌മെന്റ്‌ സര്‍വീസസിലെ മുന്‍നിരക്കാരായ വെസ്റ്റേണ്‍ യൂണിയന്‍ യെസ്‌ ബാങ്കുമായി ചേര്‍ന്ന്‌ ഡയറക്ട്‌-റ്റു-ബാങ്ക്‌ മണി ട്രാന്‍സ്‌ഫര്‍ സര്‍വ്വീസ്‌ ആരംഭിച്ചു. വിദേശത്ത്‌ നിന്നും ഇന്ത്യയിലെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ എന്‍ഇഎഫ്‌ടി യിലൂടെയും ഐഎംപിഎസ്‌ ക്ലിയറിംഗ്‌ സിസ്റ്റത്തിലൂടെയും പണം നിക്ഷേപിക്കാന്‍ ഡയറക്ട്‌-റ്റു-ബാങ്ക്‌ സര്‍വ്വീസ്‌ വഴി സാധിക്കും.

വെസ്റ്റേണ്‍ യൂണിയന്‍ യെസ്‌ ബാങ്ക്‌ സഖ്യം യുഎസ്‌, യുകെ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെ 900 ദശലക്ഷത്തിലധികം വരുന്ന ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ നേരിട്ട്‌ പണം നിക്ഷേപിക്കാന്‍ സഹായിക്കും. പതിനാറിലധികം രാജ്യങ്ങളില്‍ റിട്ടെയ്‌ല്‍ ഏജന്റ്‌ ഓഫീസുകളിലൂടെ ഡയറക്ട്‌-റ്റു-ബാങ്ക്‌ സര്‍വ്വീസ്‌ വെസ്റ്റേണ്‍ യൂണിയന്‍ ലഭ്യമാക്കുന്നുണ്ട്‌.