Breaking News

Trending right now:
Description
 
Jun 17, 2015

അമ്മയെ കൈപിടിച്ചു നടത്താന്‍ ഇന്നസെന്റും മമ്മൂട്ടിയും

image മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്‌മയായ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റിനെയും ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയേയും തിരഞ്ഞെടുക്കും. ഇന്നസെന്റ്‌ നയിക്കുന്ന പാനലിന്‌ എതിരായി ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെടും. മൂന്നുവര്‍ഷമാണ്‌ ഭരണസമിതിയുടെ കാലാവധി. മോഹന്‍ലാല്‍, കെ.ബി.ഗണേഷ്‌ കുമാര്‍ എന്നിവരെ വൈസ്‌ പ്രസിഡന്റായും ഇടവേള ബാബുവിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കും. ദിലീപാണ്‌ ട്രഷറര്‍. ഇന്നസെന്റും ഇടവേള ബാബുവും ആറാം തവണയാണ്‌ ഇതേ സ്ഥാനങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുക. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്‌ മോഹന്‍ലാല്‍. മോഹന്‍ലാല്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നതോടെ മമ്മൂട്ടിക്കാവും ജനറല്‍സെക്രട്ടറി സ്ഥാനം. നെടുമുടി വേണു, മുകേഷ്‌, സിദ്ദിഖ്‌, നിവിന്‍ പോളി, പൃഥ്വിരാജ്‌, ആസിഫ്‌ അലി, മണിയന്‍പിള്ള രാജു, രമ്യ നമ്പീശന്‍ എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയേയും എതിരില്ലാതെയാവും തിരഞ്ഞെടുക്കുക. വാര്‍ഷിക പൊതുയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്‌, ജയസൂര്യ, കാവ്യാമാധവന്‍, ലാല്‍, ലാലു അലക്‌സ്‌, ലെന, സാദിഖ്‌, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവര്‍ ഇപ്പോഴത്തെ ഭരണ സമിതിയില്‍ നിന്നു മാറിനിന്നുകൊണ്‌ടാണ്‌ മറ്റുള്ളവര്‍ക്ക്‌ അവസരം നല്‍കുന്നത്‌.