Breaking News

Trending right now:
Description
 
Jun 17, 2015

പ്രഫ. ഡോ. ആനി കെ. കോശിയുടെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു

image ആലപ്പുഴ: അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയും സംഘാടകയുമായ പ്രഫ. ഡോ. ആനി കെ. കോശിയുടെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു. പുളിങ്കുന്ന് ഏവീസ് റിവര്‍ ഗാര്‍ഡനില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ ടി.ജെ.വര്‍ക്കി വാച്ചാലില്‍ അധ്യക്ഷനായിരുന്നു. ഫാ. തോമസ് കറുകക്കളം അനുഗ്രഹ പ്രഭാഷണം നടത്തി.

ഫോട്ടോ:ആലപ്പുഴ പുളിങ്കുന്ന് ഏവീസ് റിവര്‍ ഗാര്‍ഡനില്‍ നടത്തിയ ജന്മദിന അനുമോദന സമ്മേളനത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയും സംഘാടകയുമായ പ്രഫ. ഡോ. ആനി കെ. കോശി മറുപടി പ്രസംഗം നടത്തുന്നു. ഫാ. തോമസ് കറുകക്കളം, ടി.ജെ.വര്‍ക്കി വാച്ചാലില്‍ എന്നിവര്‍ സമീപം.

ഡോ. സ്‌കറിയ സക്കറിയ, പ്രഫ. പി.സി.വര്‍ഗീസ്, പ്രഫ. ഗ്രേസിക്കുട്ടി വര്‍ക്കി, കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, അഡ്വ. പി.ഡി. ജോസഫ്, എസ്. ബേബി, ജോജി കരിക്കംപള്ളില്‍, അലക്‌സ് പട്ടാറ, പ്രിന്‍സ് പാട്ടാശേരി, രാജേശ്വരി ജിമ്മി പെരുമ്പള്ളിച്ചിറ, എല്‍സാ സാജു, ലില്ലിക്കുട്ടി ജോസഫ് തെങ്ങുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗത്തിനു വേണ്ടി സെക്രട്ടറി ചാക്കോച്ചന്‍ തെക്കേത്തലയ്ക്കല്‍ പൊന്നാട അണിയിച്ചു. ജോസ് വാച്ചാലില്‍, സിബി തൊള്ളായിരത്തില്‍, മോന്‍സി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ന്യൂയോര്‍ക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം ഡീന്‍ ആയിരുന്നു പ്രഫ. ഡോ. ആനി കെ. കോശി. ആഫ്രിക്കയിലെ മലാവിയില്‍ വിസിറ്റിംഗ് പ്രഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി 'റിഫഌക്ഷന്‍സ്' എന്ന ഇംഗ്ലീഷ് കവിതാസമാഹാരം പുറത്തിറക്കി. എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ കുടുംബാംഗമാണ് പ്രഫ. ഡോ. ആനി കെ. കോശി.