Breaking News

Trending right now:
Description
 
Jun 16, 2015

ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജ് മൂന്നാമത് പൂർവ വിദ്യാർഥി സംഗമം ജൂണ്‍ 20 -21 തീയതികളിൽ

Binu Mohan
image
ലണ്ടൻ : മൂന്നാമത് ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജ് പൂർവ വിദ്യാർഥി  സംഗമം ജൂണ്‍ 20 -21 തീയതികളിൽ ആഘോഷിക്കുന്നു. യുകെയിലെ മാൽവണ്‍ നഗരമാണ് ഇത്തവണയും സംഗമത്തിനായി തിരഞ്ഞെടുത്ത നഗരം.  എല്ലാവരുടെയും സൌകര്യാര്ധം പ്രസിദ്ധമായ മാൽവെണിൽ വച്ചാണ് പ്രഥമ സംഗമം നടക്കുന്നത്.  കഴിഞ്ഞ രണ്ടു വർഷമായി സംഗമം വിജയകരമായി നടത്തിയിരുന്നു.     ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജിൽ നിന്നും പഠിച്ചിറങ്ങി യുകെയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാങ്ങങ്ങളും   ആണ്  ഒന്നിച്ചു കൂടുന്നത് .  രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗമം വിജയകരമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. 

ജൂണ്‍ 20 - 21 ശനി, ഞായർ   തീയതികളിലാണ് സംഗമം നടക്കുന്നത്.  വിവിധ കലാപരിപാടികൾ, ഗാനമേള,  ബാർബിക്യു  കൂടി നടത്തി സൗഹ്രദം പുതുക്കാനുള്ള   ഒരുക്കത്തിലാണ് അണിയറക്കാർ. കുട്ടികൾക്ക് കളിക്കാനുള്ള പ്രത്യേക സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  യുകെയിലുള്ള എല്ലാ ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജ് പൂർവ വിദ്യാര്ധികളും ഇത് ഒരു ക്ഷണമായി സ്വീകരിച്ചു സകുടുംബം വന്നു സംഗമം ഒരു വിജയമാക്കുവാൻ പ്രത്യേകം അറിയിച്ചു കൊള്ളുന്നു.  

രാവിലെ 10.30 - ന് റെജിസ്ട്രെഷൻ  ആരംഭിക്കുന്നു. തുടർന്ന് വിവിധ പരിപാടികൾ. ഭക്ഷണവും, കിടക്കുവാനുള്ള സൌകര്യവും  ഒരുക്കുന്നതാണ്. മുൻ കൂട്ടി റെജിസ്ട്രേഷൻ നടത്തുന്നത് വളരെ അഭികാമ്യം ആയിരിക്കും.  കൂടാതെ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ  വിവരം അറിയിക്കുന്ന പക്ഷം അതിനുള്ള അവസരം കൂടി ഒരുക്കുന്നതാണ്.