Breaking News

Trending right now:
Description
 
Jun 16, 2015

തോമസ്‌ കെ ഉമ്മൻ ന്യൂ യോർക്കിൽ നിര്യാതനായി

Johnson Punchakkonam
image

കോഴഞ്ചേരി കുഴിക്കാല പുനമൂട്ടിൽ കാഞ്ഞിരം നിൽക്കുന്നതിൽ  ശ്രി.തോമസ്‌ കെ ഉമ്മൻ(86) (ഉണ്ണികുഞ്ഞ് ) ന്യൂയോർക്കിൽ നിര്യാതനായി.
മണംകേരിൽ കളപ്പുരക്കൽ കുടുംബാംഗമായ സൂസമ്മ ജോണ്‍ ആണ് സഹധർമ്മിണി
മക്കൾ:തോമസ്‌ (മോനി) ആനീ (മിനു) ജോണ്‍ (മനോജ്‌ )
മരുമക്കൾ:സുസൻ, ജോർജ്, ജെസ്സി
കൊച്ചുമക്കൾ: ആഷ്ലിൻ, ഷാലിൻ, സ്റ്റെഫി, ഷായിന, സോഫിയ
റെവ തോമസ്‌ വർഗീസ്‌ സഹോദരനും, കുഞ്ഞമ്മ തോമസ്‌ പുവത്തൂർ സഹോദരിയുമാണ്

30 വർഷത്തോളം ബോംബെ ഡണ്‍ലപ്പ്‌ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഉമ്മൻ ഡോമ്പിവില്ലി എബനേസർ മാർത്തോമ ഇടവക അംഗമായിരുന്നു.1988-ൽ ന്യുയോർക്കിലെ യോങ്കെഴ്സ്സിലേക്ക് കുടിയേറിപാർത്ത ശ്രി.ഉമ്മൻ ന്യൂജേര്സി റ്റീനക് സെന്റ്‌ പീറ്റർസ് മാർത്തോമ ഇടവകയിലെ സജീവ അംഗമായിരുന്നു

പൊതുദര്‍ശനം:വ്യാഴാഴ്ച(ജൂണ്‍ 18 ) 4 മുതല്‍ 8.30 വരെ റ്റീനക്കിലെ സെന്റ് പീറ്റേഴ്‌സ് മാർത്തോമ ദേവാലയത്തില്‍ (70 Cedar Lane Teaneck, NJ 07666)

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച (ജൂണ്‍ 19 ) രാവിലെ 9:30-നു സെന്റ് പീറ്റേഴ്‌സ് മാർത്തോമ ദേവാലയത്തില്‍ ആരംഭിക്കും. തുടർന്ന് സംസ്‌കാരം ജോർജ്ജ് വാഷിഗ്ട്ടണ്‍ മെമ്മോറിയൽ പാർക്ക് സെമിത്തേരിയില്‍.(George Washington Memorial Park, 234 Paramus Road, Paramus NJ 07643 )