Breaking News

Trending right now:
Description
 
Jun 16, 2015

ഒഐസിസി ഓസ്‌ട്രേലിയയുടെ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം

image ഒഐസിസി ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ സോണല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ വിപുലമായി ആഘോഷിക്കുമെന്ന്‌ ദേശീയ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌ അറിയിച്ചു. 
അരുവിക്കരയില്‍ അന്തരിച്ച ജി. കാര്‍ത്തികേയന്റെ വികസന സ്വപ്‌നങ്ങള്‍ പൂവണിയിക്കുവാന്‍ യുഡിഎഫ്‌ സാരഥി ശബരീനാഥിനെ വിജയിപ്പിക്കണമെന്ന്‌ ഒഐസിസി ആവശ്യപ്പെട്ടു. ജനസമ്പര്‍ക്ക പരിപാടിയുടെ കരുതല്‍ പദ്ധതി വിജയിപ്പിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 
സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സോണല്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടത്തും. വിക്ടോറിയയില്‍ പ്രസിഡന്റ്‌ ജോജി കാഞ്ഞിരപ്പിള്ളിയുടെ നേതൃത്വത്തിലും സിഡ്‌നിയില്‍ കോശി ജേക്കബിന്റെയും ജിന്‍സണ്‍ കുര്യന്റെയും നേതൃത്വത്തിലും അഡലെയ്‌ഡില്‍ ആന്റണി മാവേലിയുടെ നേതൃത്വത്തിലും കാന്‍ബറയില്‍ ബെന്നി കണ്ണാപുഴയുടെയും മഹേഷ്‌ സ്‌കറിയയുടെയും നേതൃത്വത്തിലും പെര്‍ത്തില്‍ സാജു പോളിന്റെയും ബിനോയി പോളിന്റെയും നേതൃത്വത്തിലും ബ്രിസ്‌ബെയ്‌നില്‍ ജോബി ചന്ദ്രന്‍ കുന്നിന്റെ നേതൃത്വത്തിലും ഡാര്‍വ്വിനില്‍ ജോണ്‍ പിറവത്തിന്റെ നേതൃത്വത്തിലും വിപുലമായ സ്വാതന്ത്ര്യദിനോഘോഷങ്ങള്‍ നടത്തുമെന്ന്‌ ജോര്‍ജ്‌ തോമസ്‌ അറിയിച്ചു.