Breaking News

Trending right now:
Description
 
Dec 14, 2012

കുട്ടികള്‍ക്കായുള്ള ചിത്രകഥ വത്തിക്കാനില്‍നിന്ന്‌

image

വത്തിക്കാന്‍ സിറ്റി: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയ്‌ക്കു സ്വര്‍ണ മത്സ്യങ്ങളെ വലിയ ഇഷ്‌ടമാണ്‌. റോമിനടുത്തുള്ള കാസ്റ്റല്‍ഗൊണ്ടോള്‍ഫോയിലെ വസതിയില്‍ വിശ്രമത്തിനെത്തുമ്പോഴെല്ലാം അവിടുത്തെ ചെറിയ കുളത്തില്‍ വളര്‍ത്തുന്ന സ്വര്‍ണ മത്സ്യങ്ങള്‍ക്കു മാര്‍പാപ്പ ഭക്ഷണം കൊടുക്കാറുണ്ട്‌. പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിനടുത്ത്‌ പ്രാര്‍ഥിച്ചശേഷം കുളത്തിനു സമീപം ചെന്ന്‌ മത്സ്യങ്ങള്‍ക്കു ബ്രഡ്‌ കഷണങ്ങള്‍ ഇട്ടുകൊടുത്തിട്ടാണ്‌ അദ്ദേഹം മുറിയിലേക്കു പോകുക. ഇതെക്കുറിച്ചു വിവരിക്കുന്ന കുട്ടികള്‍ക്കായുള്ള ചിത്രകഥ ഇന്നലെ വത്തിക്കാനില്‍ പ്രകാശനം ചെയ്‌തു.



"ദി മിസ്‌റ്ററി ഓഫ്‌ ദി ലിറ്റില്‍ പോണ്ട്‌"" " എന്ന പേരിലുള്ള 24 പേജ്‌ ചിത്രകഥാപുസ്‌തകത്തിന്റെ രചനയും ചിത്രീകരണവും നിര്‍വഹിച്ചിട്ടുള്ളത്‌ വത്തിക്കാനിലെ പോര്‍ട്രെയിറ്റ്‌ ആര്‍ട്ടിസ്റ്റ്‌ നടാലിയ തരസ്‌കോവയാണ്‌. മാര്‍പാപ്പ ഒരു സ്വര്‍ണമത്സ്യത്തിനു ഭക്ഷണം നല്‍കുന്നതിന്റെ ഫോട്ടോ പുസ്‌തകത്തിന്റെ കവറിലുണ്ട്‌. 

ഇറ്റാലിയന്‍ ഭാഷില്‍ മാത്രമേ ഇപ്പോള്‍ ഈ പുസ്‌തകം ലഭിക്കുകയുള്ളൂ.