Breaking News

Trending right now:
Description
 
Jun 14, 2015

റിലയന്‍സിന്റെ 4ജി വിപണിയിലേക്ക്‌; വില 4000 രൂപ

image റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ 4 ജി ടെലികോം സേവനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്നു കമ്പനി വ്യക്തമാക്കി. 4000 രൂപ നിലവാരത്തില്‍ 4 ജി സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലെത്തിക്കാനാണ്‌ തീരുമാനം. ഫോണ്‍ ബില്‍ മാസം 300-500 രൂപയില്‍ ഒതുക്കാനാവും. റിലയന്‍സ്‌ ജിയോ ഇന്‍ഫോകോം 4-ജി സേവന ശൃംഖലയുടെ പ്രവര്‍ത്തന പരിശോധന ഉടന്‍ ആരംഭിക്കും. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ്‌ അംബാനിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഡിസംബറില്‍ പൂര്‍ണമായി സേവനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്‌ കമ്പനിക്ക്‌. ഹൈസ്‌പീഡി ഇന്റര്‍നെറ്റ്‌ സേവനങ്ങളും ശബ്ദ വ്യക്തതയും വാഗ്‌ദാനം ചെയ്യുന്നതാണ്‌ 4 ജി. ഹൈ ഡെഫിനിഷന്‍ ടിവി അടക്കമുള്ള സേവനങ്ങളും ലഭ്യമാകും. 29 സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ നിലവാരത്തിലായിരിക്കും റിലയന്‍സ്‌ ജിയോയുടെ സേവനം ലഭ്യമാക്കുക. മികച്ച ഡാറ്റ വിനിമയം ഉറപ്പുവരുത്താന്‍ ഇതിനോടകം 250000 കിലോമീറ്റര്‍ ഫൈബര്‍ ഓപ്‌റ്റിക്‌ കേബിളുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മൂന്നു വര്‍ഷത്തിനകം രാജ്യത്ത്‌ 100 ശതമാനം കവറേജ്‌ കൊണ്ടുവരുകയാണ്‌ ലക്ഷ്യമെന്ന്‌ മുകേഷ്‌ അംബാനി പറഞ്ഞു. റിലയന്‍സ്‌ ജിയോയുടെ ഇന്റര്‍നെറ്റ്‌ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി റിലയന്‍സ്‌ റീട്ടെയ്‌ലിന്റെ ഓണ്‍ ലൈന്‍ വ്യാപാരം വിപുലമാക്കും. ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍, പലചരക്ക്‌ തുടങ്ങിയ മേഖലകളിലൊക്കെ ഓണ്‍ലൈന്‍ വ്യാപാരശാലകള്‍ തുറക്കും. ഇതിനു പുറമേ എഴുന്നൂറിലേറെ സ്ഥലങ്ങളില്‍ റിലയന്‍സ്‌ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുമെന്നും അംബാനി പറഞ്ഞു. നിലവില്‍ 2600 സ്റ്റോറുകള്‍ എന്നത്‌ അടുത്തവര്‍ഷത്തോടെ 50,000 ആകും. 4 ജി സേവനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാവും റിലയന്‍സ്‌ റീട്ടെയ്‌ല്‍സിന്റെ ഇ-കൊമേഴ്‌സ്‌ പദ്ധതി.