Breaking News

Trending right now:
Description
 
Dec 14, 2012

ശബരിമലയിലേയ്‌ക്ക്‌ കൊച്ചിയില്‍നിന്നും ഹെലികോപ്‌റ്റര്‍ സര്‍വീസ്‌

image
കൊച്ചിയില്‍നിന്ന്‌ ശബരിമലയിലേയ്‌ക്ക്‌ സ്വകാര്യ ഹെലികോപ്‌റ്റര്‍ സര്‍വീസ്‌ തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ചിപ്‌സാന്‍ ഏവിയേഷനാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. നെടുമ്പാശേരിയില്‍നിന്നും ആറുപേരെ പമ്പയിലെ പെരിനാട്‌ ഹെലിപാഡിലേയ്‌ക്ക്‌ കൊണ്ടുപോകാനുള്ള സൗകര്യമാണുള്ളത്‌. ആറു പേരടങ്ങുന്ന സംഘത്തിന്‌ 1,11,111 രൂപയാണ്‌ നിരക്ക്‌. ഒറ്റയ്‌ക്കു ബുക്ക്‌ ചെയ്‌താല്‍ 22,000 രൂപ നല്‌കണം. സന്നിധാനത്തെ ചെലവുകള്‍ സഹിതമാണിത്‌.

ശബരിമലയില്‍നിന്ന്‌ 43 കിലോമീറ്റര്‍ അകലെയാണ്‌ പെരിനാട്‌ ഹെലിപാഡ്‌. ഇവിടെനിന്ന്‌ കാറില്‍ തുടര്‍ന്നു യാത്ര ചെയ്യണം. അതിനുശേഷം മലകയറുകയോ ഡോളി സര്‍വീസിനെ ആശ്രയിക്കുകയോ ചെയ്യാം. ഡോളി സര്‍വീസിന്റെ ചെലവ്‌ പ്രത്യേകം വഹിക്കണം.

കഴിഞ്ഞ ഓഗസ്‌റ്റില്‍ ചിപ്‌സാന്‍ ഏവിയേഷന്‍ ആദ്യമായി ശബരിമലയിലേയ്‌ക്ക്‌ ട്രയല്‍ അടിസ്ഥാനത്തില്‍ സര്‍വീസ്‌ നടത്തിയിരുന്നു. ഇനി എല്ലാ ശബരിമല നട തുറക്കുമ്പോഴും ഹെലികോപ്‌ററര്‍ സര്‍വീസ്‌ ഉണ്ടായിരിക്കും. ഗുരുവായൂരിലേയ്‌ക്കും സര്‍വീസ്‌ നടത്താന്‍ ചിപ്‌സാന്‍ പദ്ധതിയിടുന്നുണ്ട്‌.