Breaking News

Trending right now:
Description
 
Jun 13, 2015

ആദ്യ ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയ വിജയം

image
ലോകത്തില്‍ ആദ്യമായി ലിംഗം പൂര്‍ണമായി മാറ്റിവച്ച യുവാവില്‍ നിന്ന്‌ കാമുകി ഗര്‍ഭിണിയായി. ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ്‌ ശസ്‌ത്രക്രീയയിലൂടെ ലിംഗം വച്ചുപിടിപ്പിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ പിതാവാകുന്നത്‌. ലിംഗം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുവാന്‍ രണ്ടു വര്‍ഷമാണ്‌ ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചത്‌. എന്നാല്‍ അതിലും നേരത്തെ യുവാവിന്റെ നില മെച്ചപ്പെടുകയായിരുന്നു. ഓപ്പറേഷന്‌ അഞ്ചാഴ്‌ചകള്‍ക്കുശേഷം യുവാവ്‌ സാധാരണ ലൈംഗിക ക്രീയകളില്‍ ഏര്‍പ്പെടാന്‍ സജ്ജനായിരുന്നു. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു ശസ്‌ത്രക്രീയ വിജയകരമാണെന്നും യുവാവ്‌ തെളിയിച്ചിരുന്നു. അപകടത്തെ തുടര്‍ന്നാണ്‌ യുവാവിന്റെ ലിംഗം നഷ്ടപ്പെട്ടത്‌. മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ലിംഗമാണ്‌ മാറ്റിവച്ചത്‌. 
ദക്ഷിണാഫ്രിക്കയില്‍ ഷോസ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ അഗ്രചര്‍മ്മം ഛേദിക്കുന്ന ചടങ്ങ്‌ നടത്തുന്നത്‌ പ്രായ പൂര്‍ത്തിയാകുമ്പോഴാണ്‌. ഇത്‌ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും വര്‍ഷത്തില്‍ 250 പേരുടെയെങ്കിലും ലിംഗം മുറിച്ചു മാറ്റേണ്ടതായും വരുന്നുണ്ട്‌. ഈ ശസ്‌ത്രക്രീയയുടെ വിജയം ഏറെ പ്രതീക്ഷയോടെയാണ്‌ ലോകം കാണുന്നത്‌.