Breaking News

Trending right now:
Description
 
Jun 13, 2015

അമൃതയെ തള്ളി ബാല, പിരിയാന്‍ പോവുകയല്ലെന്നും പിരിഞ്ഞു കഴിഞ്ഞുവെന്ന്‌ ബാല

image
മറ്റൊരു താരവിവാഹം കൂടി പൊലിയുന്നു. തെന്നിന്ത്യന്‍ നടനും ഗായികയുമായ അമൃതയും തമ്മിലുള്ള വിവാഹ ബന്ധമാണ്‌ തകര്‍ന്നത്‌. കഴിഞ്ഞ ദിവസം ഇവര്‍ വിവാഹ ബന്ധം പിരിയാന്‍ പോകുന്നതായുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയെ നിഷേധിച്ച അമൃത ഇന്നലെ രംഗത്ത്‌ എത്തുകയും ചെയ്‌തിരുന്നു. 
ഇത്തരം വ്യാജ പ്രചരണങ്ങള്‍ കണ്ട്‌ രസിക്കുന്നവര്‍ക്ക്‌ എന്തു സംസതൃപ്‌തിയാണെന്നും ദയവായി ഞങ്ങളെ വെറുതേ വിടണമെന്നുമായിരുന്നു ഫെയ്‌സ്‌ബുക്കിലൂടെ ആവശ്യപ്പെട്ടത്‌. ആരുടെയും കുടുംബം വച്ച്‌ കളിക്കരുതെന്നും ഫേസ്‌ബുക്ക്‌ നന്മയ്‌ക്കു വേണ്ടിയാണ്‌ ഉപയോഗിക്കേണ്ടതെന്നും അമൃത പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ന്‌ വേര്‍പിരിയല്‍ ശരിവയ്‌ക്കുന്ന വാര്‍ത്തയുമായി ബാല രംഗത്ത്‌ എത്തുകയായിരുന്നു. ഞങ്ങള്‍ പിരിയാന്‍ പോവുകയല്ല, ഞങ്ങള്‍ പിരിഞ്ഞു കഴിഞ്ഞു എന്നു പറയുന്നതാകും ശരി. എന്നാല്‍ അതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ബാല വ്യക്തമാക്കി. അടുത്ത മാസം അവസാനം താന്‍ വിവഹമോചനത്തിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടെന്നും ബാല വ്യക്തമാക്കി.
ദാമ്പത്യത്തിലെ താളപിഴകളെക്കുറിച്ച്‌ കൂടുതല്‍ ഒന്നും പറയാനില്ല. ആരെയും കുറ്റപ്പെടുത്താനുമില്ല എന്നും ബാല അറിയിച്ചു. മകളെ ഒരുപാട്‌ സ്‌നേഹിക്കുന്നതിനാല്‍ അവള്‍ക്ക്‌ നല്ലതു കൊടുക്കാനുള്ള ആഗ്രഹമാണ്‌ വിവാഹ മോചനത്തിനു പിന്നിലെന്നും ബാല വ്യക്തമാക്കി. താന്‍ ഒരാഴ്‌ചയായി തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും ബാല പറഞ്ഞു.
അമൃത പങ്കെടുത്ത ഏഷ്യനെറ്റ്‌ ഐഡിയ സ്‌റ്റാര്‍ സിംഗറില്‍ ജഡ്‌ജായി എത്തിയ ബാലയുമായി അമൃത പ്രണയത്തില്‍ ആകുകയായിരുന്നു. ഇവര്‍ക്ക്‌ മൂന്നു വയസ്സുള്ള ഒരു മകളുണ്ട്‌. അവന്തിക എന്നാണ്‌ കുട്ടിയുടെ പേര്‌ 

ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ്‌ ഉദ്യോഗസ്ഥന്‍ പി ആര്‍ സുരേഷിന്റെയും ലൈലയുടെയും മകളാണ്‌ അമൃത. 
തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ്‌ ബാല.