Breaking News

Trending right now:
Description
 
Jun 13, 2015

നികുതിവെട്ടിപ്പ്‌ കേസ്‌ : പ്രഭ്വിസ്ഥാനം ക്രിസ്റ്റീനയ്‌ക്കു നഷ്ടപ്പെട്ടു

image സ്‌പെയിന്‍ കൊട്ടാരത്തിലെ രാഞ്‌ജി ക്രിസ്റ്റിനയ്‌ക്ക്‌ പ്രഭ്വിസ്ഥാനം നഷ്ടപ്പെട്ടു. സ്‌പെയിന്‍ രാജാവും ക്രിസ്റ്റീനയുടെ സഹോദരനുമായ ഫെലിപെ രാജകുമാരന്‍ ഇന്നലെയാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പാല്‍മയിലെ പ്രഭ്വി എന്ന ഔദ്യോഗിക പദവിയാണ്‌ എടുത്തുകളഞ്ഞത്‌. 48 വയസുള്ള ക്രിസ്റ്റീനയുടെ ഭര്‍ത്താവും മുന്‍ ഒളിംപിക്‌സ്‌ താരവുമായ ഇനാകി എര്‍ങ്കോറിന്‍ നടത്തിയ നികുതിവെട്ടിപ്പാണു സ്‌പെയിന്‍ രാജുകുടുംബത്തിനു നാണക്കേടായത്‌. വെട്ടിപ്പില്‍ ക്രിസ്റ്റീനയ്‌ക്കും പങ്കുണ്ടെന്നാണ്‌ ആരോപണം. ഇതേതുടര്‍ന്നാണ്‌ ക്രിസ്റ്റീനയുടെ പ്രഭ്വിസ്ഥാനം എടുത്തുകളയാനുള്ള നടപടിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയത്‌. സ്‌പെയിനിലെ ചരിത്രത്തില്‍ ആദ്യമാണ്‌ കോടതി വിചാരണ നേരിടുന്ന ആദ്യത്തെ രാജകുടുംബാംഗമാണ്‌ ക്രിസ്‌റ്റീന. പ്രഭ്വിസ്ഥാനം പോയതോടെ പിന്തുടര്‍ച്ചാവകാശങ്ങളും ക്രിസ്റ്റീനയ്‌ക്ക്‌ ഉപേക്ഷിക്കേണ്ടിവന്നേക്കാം.