Breaking News

Trending right now:
Description
 
Jun 12, 2015

സായി പല്ലവിക്ക്‌ ഡോക്ടറാകാന്‍ മോഹം, അഭിനയം അവസാനിപ്പിക്കുന്നു?

ദീനു പി ഡി
image



മലര്‍ എന്ന കഥാപാത്രമായി പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്‌ ഏറ്റവും പ്രീയപ്പെട്ടവളായി മാറിയ സായി പല്ലവി അഭിനയത്തോടു വിട പറയുന്നതായി സൂചന നല്‍കി. സാധാരണ നടികള്‍ മേക്കപ്പിന്റെ അതിപ്രസരത്തില്‍ ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ മേക്കപ്പില്ലാതെ വന്നു പ്രേക്ഷകരെ ഇത്രയേറെ കീഴ്‌പ്പെടുത്തുന്ന ആദ്യത്തെ നായികയായിരിക്കും മലര്‍. ഡാന്‍സിലൂടെയാണ്‌ പല്ലവി അഭിനയ രംഗത്ത്‌ എത്തിയത്‌. തമിഴ്‌ ടെലിവിഷന്‍ ഷോകളില്‍ മിന്നുന്ന താരമായിരുന്നു സായി. പ്രേമത്തിന്റെ റിലീസിങ്ങിനു കേരളത്തില്‍ എത്തിയ സായി പഠനത്തിരക്കുകകള്‍ കാകമം ജോര്‍ജിയിലേക്ക്‌ മടങ്ങി. അവിടെയാണ്‌ സായി പഠിക്കുന്നത്‌.
അഭിനയത്തില്ലല്ല തന്റെ ശ്രദ്ധയെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സായി പറഞ്ഞിരുന്നു. ഞാനൊരു ഡോക്ടറാകുമെന്നു മാത്രമേ എനിക്ക്‌ ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ പറ്റൂ എന്നാണ്‌ സായി പറയുന്നത്‌. 
നൃത്തത്തിലും അഭിനയത്തിലുമൊക്കെ എന്റെ ഭാവി എന്താണെന്നതിനെക്കുറിച്ച്‌ എനിക്കൊരു ഐഡിയയും ഇപ്പോള്‍ ഇല്ല. ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ്‌. എനിക്ക്‌ ഏറ്റവും അനുയോജ്യമായ വഴി അദ്ദേഹം കാട്ടിത്തരുമെന്നും ഉറച്ചു വിശ്വസിക്കുന്നു എന്നാണ്‌ സായിയുടെ പ്രതികരണം