Breaking News

Trending right now:
Description
 
Jun 12, 2015

മാറിടത്തെക്കുറിച്ച്‌ അശ്ലീല കമന്റ്‌: ചുട്ട മറുപടിയുമായി നടി വിശാഖ സിംഗ്‌

image ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത തന്റെ ചിത്രം നോക്കി അശ്ലീല കമന്റിട്ട ആരാധകര്‍ക്ക്‌ നടി വിശാഖ സിംഗിന്റെ ചുട്ട മറുപടി. തന്റെ മാറിടത്തെ ലക്ഷ്യമാക്കിയാണ്‌ ആരാധകര്‍ കമന്റിട്ടതെന്നു നടി പറയുന്നു. വിശാഖ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത -എവരിബഡി ഈസ്‌ സംബഡിസ്‌ ഫോറിനര്‍ എന്ന്‌ പ്രിന്റ്‌ ചെയ്‌ത വെള്ള ടീ ഷര്‍ട്ട്‌ ധരിച്ച്‌ നില്‍ക്കുന്ന ഫോട്ടോയുടെ താഴെയാണ്‌ ആരാധകര്‍ അശ്ലീല കമന്റ്‌ പോസ്‌റ്റു ചെയ്‌തത്‌. കമന്റുകളില്‍ ഒന്ന്‌ ഇങ്ങനെയായിരുന്നു...കാണാന്‍ കൊള്ളാം മാറിടവും മനോഹരം. എന്നാല്‍ ഈ കമന്റിട്ടയാള്‍ പ്രൊഫൈല്‍ പിക്‌ചറില്‍ നല്‍കിയിരുന്ന ചിത്രം നിഷ്‌കളങ്കയായ കുഞ്ഞിന്റെ ചിത്രവും. കുഞ്ഞിന്റെ ചിത്രം എടുത്തുമാറ്റാനും ധൈര്യമുണ്ടെങ്കില്‍ സ്വന്തം ചിത്രം പ്രൊഫൈല്‍ പിക്‌ചര്‍ ഇടാനും താരം ആരാധകനെ വെല്ലുവിളിച്ചു. താനൊരു പെണ്‍കുട്ടിയായതിനാല്‍ എല്ലാ സ്‌ത്രീകളെയുംപോലെ തനിക്കും മാറിടമുണ്ടെന്നും നിന്റെ അമ്മ, സഹോദരി, ഭാര്യ, മുത്തശ്ശി, ആന്റി, പെണ്‍സുഹൃത്തുക്കള്‍ ഇവര്‍ക്കെല്ലാം ഈ സാധനം ഇല്ലേയെന്നും നടി ചോദിച്ചു. അവരെയൊക്കെ കാണുമ്പോള്‍ മാറിടം കൊള്ളാമല്ലോ എന്നു പറയുമോ എന്നും ഇപ്പോള്‍ പറഞ്ഞത്‌ മുഖത്തുനോക്കി പറയാന്‍ ധൈര്യമുണ്ടോയെന്നും പേജില്‍ നിന്ന്‌ ഇറങ്ങിപ്പോടാ എന്നും വിശാഖ മറുപടി നല്‍കി. വിശാഖയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്‌തു. നൂറുകണക്കിന്‌ ആളുകള്‍ താരത്തെ അഭിനന്ദിക്കുകയും ചെയ്‌തു. ആരാധകരുടെ അശ്ലീല കമന്റുകളും അതിന്‌ താനല്‍ നല്‍കിയ മറുപടിയും ഡിലീറ്റ്‌ ചെയ്‌തുവെന്നും ആരാധകര്‍ നല്‍കിയ പിന്തുണയ്‌ക്കു നന്ദി അറിയിക്കുന്നുവെന്നും താരം ഫേസ്‌ബുക്കില്‍ കുറിച്ചു.