Breaking News

Trending right now:
Description
 
Jun 11, 2015

ചോര്‍ന്നൊലിക്കുന്ന ടാര്‍പ്പായ്ക്കടിയില്‍ കരള്‍ രോഗിയായ മുരളീധരനും കുടുംബവും, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ?

boban sebastian
image എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍  താമസിക്കുന്ന  കളപ്പുരയ്ക്കല്‍  മുരളീധരനും കുടുംബവും ഇന്നൊരു തീരാ ദുഃഖത്തിലാണ്. പന്ക്രിയാസിനും കരളിനും ബാധിച്ച രോഗത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലും മാറ്റ് സ്വകാര്യ ആശുപത്രികളിലും നടത്തിയ ചികിത്സകള്‍ കൂലിപ്പണിക്കാരനായ മുരളീധരനെയും കുടുംബത്തെയും തീരാ കടക്കെണിയിലാക്കി. രോഗിയാകുന്നതിന് മാസങ്ങല്‍ക്കുമുന്പ്. ബാങ്കില്‍നിന്ന് കടമെടുത്ത് തുടങ്ങിവച്ച വീടുപണി എങ്ങുമെത്തിക്കാന്‍ മുരളീധരന് കഴിഞ്ഞില്ല.

            ഇന്നിവര്‍  തമാസിക്കുന്നത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഒരു ഷെഡിലാണ്.  കാലപ്പഴക്കത്തില്‍ കീറിയൊലിക്കുന്ന  ടാര്‍പോളിന്‍ മാറുവാന്‍ പോലും ഇവര്‍ക്ക് നിര്‍വാഹമില്ല.  ഈ മഴക്കാലം വരുന്നതോടുകൂടി ഇവരുടെ ജീവിതം കൂടുതല്‍ ധുരിദപൂര്‍ണമാകും. ഈ കുടുംബത്തിന്‍റെ ആകെ വരുമാനം ഭാര്യ പദ്മിനി തൊഴിലുറപ്പിനു പോയി കിട്ടുന്ന തുച്ഛമായ തുകയാണ്.  സാമ്പത്തീകമായി ഒരു നിര്‍വാഹവുമില്ലത്തത് കൊണ്ട് അനുദിന മരുന്നുകള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് മുരളീധരന്‍. വീടുപണിക്കായി ബാങ്കില്‍നിന്ന് കടമെടുത്ത തുക ഇന്ന് പലിശയും കൂട്ട് പലിശയുമായി ഒരു വലിയ ബാധ്യതയായിരിക്കുകയാണ്.

            പദ്മിനി കൂലിപ്പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനോ. മുരളീധരന്‍റെ മരുന്നിനോ ചികിത്സക്കോ തികയാതെ ഈ കുടുംബം വലയുകയാണ്. ഇലഞ്ഞി സംഗമത്തില്‍പ്പെട്ട. സന്മനസുള്ള മനുഷസ്നേഹികള്‍  മുരളീധരന്‍റെ കഥന കഥ വോകിംഗ് കാരുണ്യയെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്നേക്ഷണത്തില്‍ മുരളീധരനും കുടുംബവും തികച്ചും അര്‍ഹാതയുള്ളവരാണന്നു  മനസിലാക്കിയ വോകിംഗ് കാരുണ്യ  38മത്  സഹായം മുരളീധരനും കുടുംബത്തിനും നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. 
    
    പാവപ്പെട്ട ഈ കുടുംബത്തെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍   ജൂണ്‍ മാസം പതിനെട്ടിന് മുന്‍പായി     വോകിംഗ് കാരുണ്യയുടെ അക്കൊണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.    


Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688
web: http://www.wokingkarunya.co.uk/