Breaking News

Trending right now:
Description
 
Jun 11, 2015

പുതുപുത്തൻ ആശയങ്ങളും വൻപരിപാടികളുമായ കുതിപ്പോടെ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷന്‍

Johnson Punchakkonam
image

60-ൽപരം സ്ഥിരഅംഗങ്ങളുമായി ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അതിന്റെ അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷന്‍ 2015-നുള്ള ഒരുക്കങ്ങളിലെക്ക് പ്രവേശിക്കുകയായി. ഒക്ടോബര്‍ ഒന്‍പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ലാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ്‌ കോണ്‍ഫറന്‍സ്‌ സെന്ററിൽ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ അന്തര്‍ദേശീയ കണ്‍വന്‍ഷൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ ഒത്തുചേരും.
നാലുദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഇന്ത്യ, അമേരിക്ക,കാനഡ,യു കെ, യൂറോപ്പ്, ഗൾഫ് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ പ്രമുഖ മാധ്യമപ്രവർത്തകടെയും, രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം ഈ അന്തര്‍ദേശീയ കണ്‍വന്‍ഷൻറെ മുഖമുദ്രയാണ്. അമേരിക്കയിലെയും,കാനഡയിലെയും സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും ഈ അന്തര്‍ദേശീയ മാധ്യമ കണ്‍വന്‍ഷനിൽ അണിനിരക്കും.
ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആദ്യ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വര്‍ പത്രപ്രവര്‍ത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസണ്‍ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്‌/ ഫീച്ചർ റയ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. സിറ്റിസണ്‍ ജേണലിസം, ലോക മാധ്യമ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിവിധ സെമിനാറുകൾ നടക്കും. പത്രപ്രവര്‍ത്തനവും മാധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയിലെയും ഇന്ത്യയിലെയും പ്രശസ്തരായ എഴുത്തുകാരുടെ ഈടുറ്റ ലേഖനങ്ങളും, കഥകളും, കവിതകളും, പരിചയപ്പെടുത്തലുകളും, ചരിത്രസംഭവങ്ങളും, ചിത്രങ്ങളും കൊണ്ട് സമ്പന്നമായ, ഒരു സ്മരണികയായി എന്നും സൂക്ഷിക്കാവുന്ന സുവനീറിന്റെ പ്രവർത്തനം ശ്രി.രാജു തരകന്‍, ശ്രി.മാത്യു ജോയ്സ് എന്നിവരടങ്ങുന്ന എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ടെക്‌സാസ് ചാപ്റ്റര്‍, ന്യൂയോർക്ക് ട്രൈസ്‌റ്റേറ്റ്‌ ചാപ്‌റ്റര്‍ എന്നിവ ഇതിനോടകം നിലവിൽ വന്നു. 15-ൽപരം അംഗങ്ങളുമായി തുടക്കമിടുന്ന കാനഡ ചാപ്‌റ്ററിന്റെ ഉദ്ഘാടനം അടുത്ത ആഴ്ച നടക്കും. എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് നടക്കുന്ന കോണ്‍ഫറൻസ് കാളുകളിലൂടെ അമേരിക്കയിലെയും കാനഡയിലെയും മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്ക് വക്കും എന്നത് ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ സുതാര്യത വിളിച്ചോതുന്നു. സാംസ്‌കാരിക സമ്മേളനങ്ങൾ, പാനൽ ചർച്ചകൾ, പുസ്‌തകപ്രകാശനം, സെമിനാറുകള്‍, അവാര്‍ഡ്‌ദാനം,സോവനീർ പ്രകാശനം തുടങ്ങി വിവിധ ഇതളുകൾ വിരിയുന്ന ഈ സമ്മേളനം എന്തുകൊണ്ടും ശ്രദ്ധ ആകർഷിക്കപ്പെടുമെന്നു പ്രസക്ലബ്‌ പ്രസിഡന്റ്‌ അജയ്‌ ഘോഷ്‌ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജയ്‌ ഘോഷ്‌: (203) 5836750

ജിന്‍സ്‌മോന്‍ സക്കറിയ: 516 776 7061

ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം: 770 310 9050

വിനി നായര്‍: 732 874 3168