Breaking News

Trending right now:
Description
 
Jun 11, 2015

തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ പ്രത്യേക വിലക്കുറവ്‌

image ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്കായി ആകര്‍ഷകമായ വിലക്കുറവ്‌ നല്‌കുന്നു. തനിഷ്‌ക്‌ സ്റ്റോറുകളില്‍നിന്ന്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വരെയാണ്‌ വിലക്കുറവ്‌ ലഭിക്കുക. കമ്മലുകള്‍, വളകള്‍, നെക്ക്‌പീസുകള്‍, മോതിരങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ കുറഞ്ഞ കാലത്തേയ്‌ക്ക്‌ മാത്രമാണ്‌ ഓഫര്‍. 

അതിവിദഗ്‌ധരായ ആഭരണനിര്‍മാതാക്കള്‍ തയാറാക്കിയ മികച്ച രൂപകല്‍പ്പനകളാണ്‌ ഓരോ തനിഷ്‌ക്‌ ആഭരണങ്ങള്‍ക്കും. അണിയുന്നവര്‍ക്ക്‌ കൂടുതല്‍ ഭംഗി നല്‌കുന്ന ആഭരണങ്ങള്‍ ഉപയോക്താക്കളുടെ താത്‌പര്യത്തിന്‌ അനുസരിച്ച്‌ വൈവിധ്യമാര്‍ന്ന നിരകളില്‍നിന്ന്‌ തെരഞ്ഞെടുക്കാം. ആകര്‍ഷകമായ മോതിരങ്ങള്‍, വളകള്‍, മറ്റ്‌ ഡയമണ്ട്‌ ഉത്‌പന്നങ്ങള്‍, സോളിറ്റെയ്‌ര്‍, പ്ലാറ്റിനം, കളേഡ്‌ സ്റ്റോണ്‍സ്‌ എന്നിവയെല്ലാം ഈ ശേഖരത്തിലുണ്ട്‌.

www.titan.co.in/shop-online/tanishq എന്ന വെബ്‌സൈറ്റില്‍നിന്നും ഓഫറുകള്‍ സ്വന്തമാക്കാനാകും.